സമാധാനപരമായ സഹവർത്തിത്വം; കരാർ ഒപ്പുവെച്ച് കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോ എക്സിസ്റ്റൻസ്
text_fieldsകെ.എച്ച്.ജി.സിയും ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയും കരാർ ഒപ്പുവെച്ചപ്പോൾ
മനാമ: ‘സമാധാനപരമായ സഹവർത്തിത്വത്തിൽ നേതൃത്വം’എന്ന പരിപാടി ആരംഭിക്കുന്നതിനായി കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോ എക്സിസ്റ്റൻസ് (കെ.എച്ച്.ജി.സി)യും ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയും (എച്ച്. സി.എച്ച്.എഫ്) കരാർ ഒപ്പുവെച്ചു.
മതപരവും സാംസ്കാരികവുമായ സംവാദം, സംഘർഷ പരിഹാരം എന്നിവയടക്കം മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് യുവാക്കളെ സജ്ജരാക്കുക എന്നതാണ് ലക്ഷ്യം. വിവിധ പരിശീലനങ്ങളും കോഴ്സുകളും ഉൾപ്പെടുന്നതാണ് ഈ പദ്ധതി. സമാധാനപരമായ സഹവർത്തിത്വത്തിലൂന്നിയ ഹമദ് രാജാവിന്റെ കാഴ്ചപ്പാടിനെ കെ.എച്ച്.ജി.സി ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ പ്രശംസിച്ചു.
ബഹ്റൈൻ -യു.കെ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സമാധാനപരമായ സഹവർത്തിത്വവും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പങ്കാളിത്തത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
മതങ്ങളും നാഗരികതകളും തമ്മിലുള്ള ഐക്യം, സമാധാനം, ധാരണ, സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. എച്ച്.സി.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. ഖാലിദ് ഗാനേം അൽ ഗൈത്ത് ഇരു സംഘടനകളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം എടുത്തുപറഞ്ഞു. 100 യുവനേതാക്കളെ നാലുവർഷത്തേക്ക് പരിശീലിപ്പിക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

