പി.സി.ഡബ്ല്യു.എഫ് എവർഗ്രീൻ ചെടികൾ നട്ടു
text_fieldsപി.സി.ഡബ്ല്യു.എഫ് എവർഗ്രീൻ ഒരുക്കിയ പൂന്തോട്ടം
മനാമ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) ബഹ്റൈൻ ചാപ്റ്റർ എവർഗ്രീൻ വിഭാഗം അദ്ലിയ സ്കിൽ മിഷൻ അക്കാദമിയുമായി സഹകരിച്ച് ഒരു ചെടി ഒരു ജീവൻ, നാളെയുടെ ശ്വാസം ഇന്ന് നട്ടിടാം എന്ന പേരിൽ വരും തലമുറക്ക് മാതൃകയാകുന്ന വിധത്തിൽ പൂന്തോട്ടം ഒരുക്കി. ചെടികളും വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അക്കാദമി വിദ്യാർഥികൾക്ക് സെയ്തലവി അമ്പലത്ത് ക്ലാസെടുത്തു.
പി.സി.ഡബ്ല്യൂ.എഫ് പ്രസിഡന്റ് മുസ്തഫ കൊലക്കാട് വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കിൽ മിഷൻ അക്കാദമി ഫൗണ്ടർ ആൻഡ് ഡയറക്ടർ പ്രിൻസി ജോയ്, ബോർഡ് ഡയറക്ടർ അരുൺ സി ബാബു, ആക്ടിവിറ്റീസ് ആൻഡ് കോഴ്സ് കോഓഡിനേറ്റർ അലിഷ് ബാ, അഡ്മിൻ മീർ സുലൈമാൻ, ടീച്ചർമാരായ ഫാരിയാ, സന, അദീബ എന്നിവർ ആശംസകൾ നേർന്നു. പി.സി.ഡബ്ല്യു.എഫ് എവർഗ്രീൻ കൺവീനർ എം.എഫ്. റഹ്മാൻ, മുഖ്യ രക്ഷാധികാരി ബാലൻ കണ്ടനകം, ജനറൽ സെക്രട്ടറി ശറഫുദ്ദീൻ വിഎം, ഷാഫി തൂവക്കര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വനിതാ വിങ് ഭാരവാഹികളായ സമീറ സിദ്ദീഖ്, ലൈല റഹ്മാൻ എന്നിവർക്കൊപ്പം തസ്നി അൻവർ, സാബിറ നൗഫൽ, തസ്ലി ഷാഫി തുടങ്ങിയവർ പങ്കെടുത്തു. അബ്ദുറഹ്മാൻ പിടി അധ്യക്ഷത വഹിച്ചു. എം.എഫ് റഹ്മാൻ സ്വാഗതവും ഹസൻ വി.എം മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

