പി.സി.ഡബ്ല്യൂ.എഫ് ബഹ്റൈൻ പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീം അരങ്ങേറ്റം കുറിച്ചു
text_fieldsപി.സി.ഡബ്ല്യൂ.എഫ് ബഹ്റൈൻ പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീമിന് ഉപഹാരം നൽകുന്നു
മനാമ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ കലാവേദിയുടെ കീഴിൽ പി.സി.ഡബ്ല്യൂ.എഫ് ബഹ്റൈൻ ചാപ്റ്റർ പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീം ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) സംഘടിപ്പിച്ച ഓണനിലാവ് 2025 ൽവെച്ച് പ്രൗഢഗംഭീരമായ അരങ്ങേറ്റം കുറിച്ചു. പൊന്നാനി താലൂക്കിലെ കലാകാരന്മാരെ ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പി.സി.ഡബ്ല്യു എഫ് കലാവേദി കൺവീനർ നസീർ പൊന്നാനിയുടെ നേതൃത്വത്തിലാണ് പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീം രൂപവത്കരിച്ചത്.
ജോയന്റ് കൺവീനർമാരായ അലി കാഞ്ഞിരമുക്ക്, ജസ്നി സെയ്ത് ഒപ്പം ഇസ്മായിൽ, ശിഹാബ് വെളിയങ്കോട്, അൻവർ പുഴമ്പ്രം, നബീൽ എം.വി, എം.എഫ്. റഹ്മാൻ, ഫിറോസ് വെളിയങ്കോട്, തസ്നി അൻവർ, സിതാര നബീൽ, ലൈല റഹ്മാൻ, ശിഫ ശിഹാബ്, ഷഹല ആബിദ്, റയാൻ സെയ്ത്, മുഹമ്മദ് ഹസ്ഫാൻ വി.എം എന്നിവരടങ്ങുന്ന മറ്റു ടീം അംഗങ്ങൾക്ക് ഡോ. യാസർ ചോമയിൽ, ഡോ. ശ്രീദേവി എന്നിവർ മൊമെന്റോയും ബി.എം.ഡി.എഫ് ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് പ്രിവിലേജ് സർട്ടിഫിക്കറ്റും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

