പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsപി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: മുഹറഖ് അൽ ഇസ്ലാഹിയ സൊസൈറ്റി ഹാളിൽ വെച്ച് പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ നടത്തിയ ഇഫ്താർ സംഗമം പി.സി.ഡബ്ല്യു.എഫ് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയുടെ അധ്യക്ഷതയിൽ ഗ്ലോബൽ ഐ.ടി ആൻഡ് മീഡിയ കോഓഡിനേറ്റർ ഫഹദ് ബിൻ ഖാലിദ് ഉദ്ഘാടനം ചെയ്തു. സാമൂഹിക-സാംസ്കാരിക സംഘടനകൾ ഇഫ്താർ സംഗമങ്ങളിലൂടെ സ്നേഹബന്ധവും മാനവഐക്യവും സ്വായത്തമാക്കുന്നെന്ന്
ഗ്ലോബൽ ഐ.ടി ആൻഡ് മീഡിയ കോഓഡിനേറ്റർ ഫഹദ് ബിൻ ഖാലിദ് സൂചിപ്പിച്ചു. പി.സി.ഡബ്ല്യു.എഫ് ട്രഷറർ പി.ടി. അബ്ദു റഹ്മാൻ സ്വാഗതം പറഞ്ഞു.
കെ.എം.സി.സി പൊന്നാനി മണ്ഡലം പ്രസിഡന്റ് ജഷീർ മാറോളി, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട്, ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിയിൽ, സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലാഴി, ലത്തീഫ് കൊയിലാണ്ടി, ബഹ്റൈൻ മലയാളി കുടുംബം ഉപദേശക സമിതി അംഗം അബ്ദുൽ റഹ്മാൻ കാസർകോട്, ലുലു പർച്ചേസ് മാനേജർ മഹേഷ് നാട്ടിക എന്നിവർ ആശംസ പറഞ്ഞ പ്രോഗ്രാമിൽ സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ, ഫൈസൽ പട്ടാണ്ടി, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, നവകേരള പ്രതിനിധി ജേക്കബ്, ബി.എഫ്.സി പ്രതിനിധി സജിത്ത് വെളിയങ്കോട്, വി.എം.ബി പ്രതിനിധി ശ്രീലേഷ്, അക്ബർ ട്രാവൽസ് പ്രതിനിധി സുജീർ പൊന്നാനി എന്നിവർ സംബന്ധിച്ചു.
പി.സി.ഡബ്ല്യു.എഫ് മുഖ്യഉപദേശക സമിതി ചെയർമാൻ ബാലൻ കണ്ടനകം പ്രോഗ്രാം കമ്മിറ്റി കൺവീനർ മുസ്തഫ കൊലക്കാട്, ഷഫീഖ് പാലപ്പെട്ടി, പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർ ബാബു എം.കെ, ഹസൻ വി. എം, ഷമീർ വെളിയങ്കോട് എന്നിവർക്കൊപ്പം വനിത വിഭാഗം സമീറ സിദ്ദീഖ്, ലൈല റഹ്മാൻ, ജസ്നി സെയ്ത്, സിതാര നബീൽ എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി. വനിത വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ മലയാള പ്രസംഗ മത്സരത്തിലും കവിതാലാപന മത്സരത്തിലും വിജയികളായി നവനീത് കെ. മേനോൻ, ആരുഷ് റിനീഷ്, ജഹാൻ ഖദീജ, മെഹ്ഫിൽ സുൽത്താൻ മുജീബ് എന്നിവർക്കും മികച്ച അക്കാദമി പ്രകടനം കാഴ്ചവെച്ച നജ ഫാത്തിമ അബ്ദു റഹ്മാനുമുല്ല അവാർഡും സദസ്സിൽ വെച്ചു വിതരണം ചെയ്തു. പി.സി. ഡബ്ല്യു.എഫ് ജോയന്റ് സെക്രട്ടറി ശറഫുദ്ദീൻ വി.എം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

