പി.സി.ഡബ്ല്യൂ. എഫ് ബഹ്റൈൻ പൊന്നോത്സവ് ശ്രദ്ധേയമായി
text_fieldsപൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച പൊന്നോത്സവ്
മനാമ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ മൂന്നാം വാർഷികത്തിന്റെ ഭാഗമായി കെ.സി.എ ഹാളിൽ പൊന്നോത്സവ് 2K23 സംഘടിപ്പിച്ചു. പൊന്നോത്സവിന്റ ഭാഗമായി നടന്ന പൊതുസമ്മേളനം പി.സി.ഡബ്ല്യു.എഫ് ഗ്ലോബൽ പ്രസിഡന്റ് സി.എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. സ്വാശ്രയ പൊന്നാനി കമ്പനി ചെയർമാൻ ഡോ. അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, സലിം കളക്കര (പി.സി.ഡബ്ല്യു.എഫ് സൗദി), ശിഹാബ് കറുകപുത്തൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ ഘടകം പ്രസിഡന്റ് ഹസൻ വി.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫസൽ പി. കടവ് സ്വാഗതവും ട്രഷറർ സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു. കുടുംബസംഗമം, കുട്ടികളുടെ കലാപരിപാടികൾ, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിജയികൾക്ക് അനുമോദനം, സ്നേഹാദരവ്, ഗാനമേള, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മെഗാ ഒപ്പന, സ്റ്റാൻഡ് അപ് കോമഡി, സഹൃദയ കലാവേദിയുടെ നാടൻ പാട്ട്, കലാശക്കൊട്ട് എന്നിവയും പൊന്നാനി തനിമയിൽ പലഹാര മേളയും ഉണ്ടായിരുന്നു.
വേനലവധിക്കാലത്ത് വിമാനക്കമ്പനികൾ പ്രവാസികളിൽനിന്നും അമിതമായി ഈടാക്കുന്ന വിമാന ടിക്കറ്റ് ചാർജ് വർധനയിൽ ഇടപെടാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പ്രവാസികാര്യ വകുപ്പിന് നിവേദനം അയക്കാൻ തീരുമാനിച്ചു. പി.സി.ഡബ്ല്യു.എഫ് അംഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമനിധി പദ്ധതി എത്രയുംവേഗം നടപ്പാക്കാൻ പി.സി.ഡബ്ല്യു.എഫ് കേന്ദ്ര കമ്മിറ്റി മുൻ കൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ബാലൻ കണ്ടനകം, മുഹമ്മദ് മാറഞ്ചേരി, ജഷീർ ചങ്ങരംകുളം, റംഷാദ് റഹ്മാൻ, ഷഫീഖ് പാലപ്പെട്ടി, പി.ടി.എ റഹ്മാൻ, സെയ്തലവി കറുകത്തിരുത്തി, മധു എടപ്പാൾ, നസീർ കാഞ്ഞിരമുക്ക്, വി.എം. ഷറഫ് പുതുപൊന്നാനി, ഫിറോസ് വെളിയങ്കോട്, നബീൽ കൊല്ലൻപടി വനിത വിങ് ഷിജിലി, സിതാര, ഖദീജ, ലൈല, ജസ്നി, തസ്ലി എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

