പി.സി.എഫ് മെംബർഷിപ് കാമ്പയിൻ
text_fieldsപി.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മെംബർഷിപ് കാമ്പയിൻ സഫീർ ഖാൻ കുണ്ടറ ഉദ്ഘാടനം ചെയ്യുന്നു
മനാമ: പീപിൾസ് കൾചറൽ ഫോറം (പി.സി.എഫ്)ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെംബർഷിപ് കാമ്പയിൻ തുടങ്ങി. സലാഹുദ്ധീൻ ചവറക്ക് മെംബർഷിപ് ഫോം കൈമാറി. സഫീർ ഖാൻ കുണ്ടറ ഉദ്ഘാടനം നിർവഹിച്ചു.
രണ്ടു മാസത്തോളമായി മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിൽ നാഷനൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം മതേതര ഇന്ത്യക്ക് അപമാനമാണെന്ന് യോഗം അഭിപ്രായപെട്ടു. അബ്ദുന്നാസിർ മഅ്ദനിക്ക് നീതി ലഭിക്കാൻ കർണാടക സർക്കാറിന്റെ ഭാഗത്തുനിന്നും നീതി പ്രതീക്ഷിക്കുന്നു. ജിനാസ് കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. അബ്ബാസ് തളി. സഫീർ ഖാൻ കുണ്ടറ, ഇൻസാഫ് മൗലവി, റിയാസ് കാസർകോട്, ഹുസൈൻ പൊന്നാനി, മനാഫ് കളമശ്ശേരി, ശിഹാബ് ചാവക്കാട്, സലാഹുദ്ധീൻ ചവറ എന്നിവർ സംസാരിച്ചു. മെംബർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സഫീർ ഖാൻ 38931004 ജിനാസ് കിഴിശ്ശേരി 34620009 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

