Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഖ്യമന്ത്രി എന്ന...

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെത്​ മികച്ച പ്രകടനം -പി.സി ജോർജ്​

text_fields
bookmark_border
മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെത്​ മികച്ച പ്രകടനം -പി.സി ജോർജ്​
cancel

മനാമ: നിഷ്​പക്ഷമായി വിലയിരുത്തു​േമ്പാൾ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയ​​​െൻറത്​ മികച്ച പ്രകടനമാണെന്നും സമസ്​ത മേഖലയിലെയും വികസന പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ മികച്ച സംഭാവന ഉണ്ടെന്നും പി.സി ജോർജ്​ പറഞ്ഞു. ബഹ്​റൈനിൽ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സി​​​െൻറ പരിപാടിയിൽ പ​െങ്കടുക്കാനെത്തിയ  അദ്ദേഹം ‘ഗൾഫ്​ മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസവകുപ്പിലായാലും പിണറായിക്ക്​ ത​​​െൻറതായ അഭിപ്രായമുണ്ട്​. വ്യവസായമായാല​ും പിണറായി ഇടപെടലുകൾ നടത്തുന്നുണ്ട്​. വലിയ വിദ്യാസമ്പന്നനല്ലായെങ്കിലും അനുഭവഞ്​ജാനം കൊണ്ടുള്ള പ്രവർത്തന മികവ്​ കാണിക്കുന്നുണ്ട്​.  പ്രവാസ ചിട്ടിയുടെ പിന്നിൽ ധനമന്ത്രിയുടെ അദ്ധ്വാനമാണുള്ളതെങ്കിലും അതി​​​െൻറ വിജയത്തിന്​ മുഖ്യമന്ത്രിയുടെ നിർദേശങ്ങളുണ്ട്​. 

ഇതൊന്നും തുറന്ന്​ പറയാൻ തനിക്ക്​ മടിയില്ലെന്നും അ​ദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഗവൺമ​​െൻറി​​​െൻറ കാലത്ത്​ നടന്ന വിഴിഞ്ഞം പദ്ധതിയിൽ വൻതട്ടിപ്പ്​ നടന്നിട്ടുണ്ട്​. ഉമ്മൻചാണ്ടി, കെ.എം മാണി, കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട്​ യു.ഡി.എഫിനെ കരുവാക്കി കേരളത്തിൽ വൻകൊള്ള നടത്തി. പ്രതിപക്ഷത്തായപ്പോഴും യു.ഡി.എഫിനെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളാണ്​ ഇവരെല്ലാം ചേർന്ന്​ നടത്തുന്നത്​. 

‘കാട്ടുമ​ൃഗങ്ങളെ കശാപ്പ്​ ചെയ്​ത്​ ഗവൺമ​െൻറ്​ വിൽപ്പന നടത്തണ​ം’

മനാമ: കേരളത്തിൽ ക്രമാതീതമായി എണ്ണം വർധിക്കുന്ന, മാംസയോഗ്യമായമായ കാട്ടുമൃഗങ്ങളെ പിടികൂടി കശാപ്പ്​ ചെയ്​ത്​ വിലയീടാക്കി ജനങ്ങൾക്ക്​ വനംവകുപ്പ്​ വഴി വിതരണം ചെയ്യണമെന്ന്​ പി.സി ​േജാർജ്​ പറഞ്ഞു. ത​​െൻറ നിയോജക മണ്ഡലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്ല്യം കൂടുതലാണ്​. കാട്ടുപന്നികളുടെയും കാട്ടുപോത്തി​​െൻറയും എണ്ണം വൻതോതിൽ കൂടുന്നതി​​െൻറ ഫലമായി ജനങ്ങളുടെ ഇടയിലേക്ക്​ അവയിറങ്ങിവന്ന്​ ഉപദ്രവം ഉണ്ടാക്കുകയാണ്​. അതിനാൽ ഇത്തരത്തിൽ നാട്ടിലേക്ക്​ എത്തുന്ന കാട്ടുപോത്ത്​ , പന്നി എന്നിവയെ പിടികൂടി ജനങ്ങൾക്ക്​ ഭക്ഷിക്കാൻ നല്​കണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്​റൈനിൽ ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കവെയാണ്​ അദ്ദേഹം ഇൗ അഭിപ്രായ ​പ്രകടനം നടത്തിയത്​. 

രാജ്യസഭ അംഗത്വം മാണി നേടിയെടുത്തതും ഇതി​​​െൻറ ഭാഗമാണ്​. എന്നാൽ അത്​ നൽകിയതാക​െട്ട നിലവിൽ എം.പിയായ  ജോസ്​ കെ മാണിക്കും. ഇനി അടുത്ത തെരഞ്ഞെടുപ്പിൽ ജോസ്​ കെ മാണിയുടെ ഭാര്യയെ മത്​സരിപ്പിക്കാനായിരിക്കും നോക്കുക. ജോസഫ്​ വിഭാഗം ഒന്നും മിണ്ടുന്നില്ല. ജോസഫ്​ കാര്യമായി അഭി​പ്രായ പ്രകടനം പാർട്ടിയിൽ നടത്താറില്ല. 

അദ്ദേഹത്തി​​​െൻറ മകന്​ അടുത്ത തവണ തൊടുപ​ുഴ സീറ്റ്​ നൽകുമെന്ന്​ മാണി ഉറപ്പ്​ നൽകിയിട്ടുണ്ട്​. ഇതി​​​െൻറയെല്ലാം ഫലമായി അടുത്ത തെരഞ്ഞെടുപ്പോടെ  കേരള കോൺഗ്രസ്​ മാണി വിഭാഗം ഇല്ലാതാകുകയും ഒപ്പം കോൺഗ്രസ്​  തോൽവി നേരിടുകയും ചെയ്യും. ലീഗിന്​ മാത്രം കുറച്ച്​ സീറ്റുകളുണ്ടാകും. എന്നാൽ താൻ   ഇടത്​ വലതുമുന്നണികളോട്​ താൻ അടുക്കാൻ പോകുന്നില്ല. ഒറ്റക്ക്​ മുന്നോട്ട്​ പോകും. ഇപ്പോഴും താൻ നിയമസഭ വോ​െട്ടടുപ്പുകളിൽ ആർക്കും വോട്ട്​ രേഖപ്പെടുത്താറില്ല. കേരളത്തിൽ ഇപ്പോൾ ചെറുപ്പക്കാരിൽ വർഗീയത കൂടുതലാണന്നും അതിനുള്ള കാരണം, കേരളത്തിലെ വിദ്യാലയങ്ങളിൽ നിന്ന്​  രാഷ്​ട്രീയം നിരോധിപ്പിച്ചതാണെന്നും ജോർജ്​ ചൂണ്ടിക്കാട്ടി. അതിന്​ വേണ്ടി കോടതിയിൽ 
പോയവരിൽ പ്രധാനപങ്ക്​ അരമനകളിലുള്ളവർക്കും അച്ചൻമാർക്കും ആണന്നും ജോർജ്​ ആരോപിച്ചു. അതി​​​െൻറ ഫലമായി കേരളത്തിലെ വിദ്യാലയങ്ങളിൽ വർഗീയതക്ക്​ ഇരിപ്പിടം ലഭിച്ച​ു. അതാണ്​ ഇപ്പോൾ സമൂഹത്തിൽ ചെറുപ്പക്കാരിലേക്ക്​ പടർന്നതെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgegulf newsmalayalam news
News Summary - pc george-bahrain-gulf news
Next Story