രുചി പെരുമയിൽ പായസം മത്സരം നടത്തി
text_fieldsപത്തനംതിട്ട ഫെസ്റ്റ് ഹർഷം 2026 നോടനുബന്ധിച്ച് നടത്തിയ പായസമത്സരത്തിൽനിന്ന്
മനാമ : ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി പത്തനംതിട്ട ഫെസ്റ്റ് ഹർഷം 2026 നോടനുബന്ധിച്ച് ഒ.ഐ.സി.സി പത്തനംതിട്ട വനിത വിങ്ങിന്റെ നേതൃത്വത്തിൽ പായസം മത്സരം സംഘടിപ്പിച്ചു. പതിനെട്ടിൽ പരം മൽസരാർഥികൾ പങ്കെടുത്തു.ബഹ്റൈനിലെ അറിയപ്പെടുന്ന ഷെഫുമാരായ യു.കെ ബാലനും സിജി ബിനുവുമാണ് മത്സര വിധികർത്താകളായി എത്തിയത്.പായസ മത്സരത്തിൽ ചക്ക പായസം മുതൽ ബാർക്കോളി പായസം വരെയുള്ള വ്യത്യസ്ത തരം പായസം ഉണ്ടായിരുന്നു.
ഒന്നാം സ്ഥാനം സന്ധ്യ രഞ്ചൻ, രണ്ടാം സ്ഥാനം രമണി അനിൽ മാരാർ, മൂന്നാം സ്ഥാനം രണ്ടു പേർക്ക് ശിവകുമാർ ഓമനയമ്മ, പ്രിയ പ്രദീപ് എന്നിവർ കരസ്ഥമാക്കി. പങ്കെടുത്ത മുഴുവൻ മൽസരർഥികൾക്കും സർട്ടിഫിക്കേറ്റ് നൽകി. ആദ്യ മൂന്ന് മത്സര വിജയികൾക്ക് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് ഹർഷം 2026 ഫെബ്രുവരി ആറിന് ബഹ്റൈൻ കേരളീയ സമാജത്തിൽവെച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
മൽസരത്തിന്റെ സമാപന യോഗത്തിൽ ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീമതി, ശോഭ സജി സ്വാഗതവും ജില്ല ട്രഷറർ സിജി തോമസ്സ് നന്ദിയും പറഞ്ഞു. ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, സംഘടന ജനറൽ സെക്രട്ടറി മനുമാത്യു, സയ്യിദ് എംസ്, ജീസൺ ജോർജ്, ഷെമീം കെ.സി, മിനി മാത്യു, നെൽസൺ വർഗീസ്, സൽമാനുൾ ഫാരിസ്, അജി. പി. ജോയ്, ബിബിൻ മാടത്തേത്ത്, കോശി ഐപ്പ്, ബ്രൈറ്റ് രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. നേതാക്കൻമാരായ ജോയി ചുനക്കര, രജിത്ത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, ബൈജു ചെന്നിത്തല, ആനി അനുരാജ്, ഷീജ നടരാജൻ, നൈസ്സാം, സിബി അടൂർ, പ്രിൻസ് ബഹ്നാൻ, റോബിൻ ജോർജ്, സിജു ചെറിയാൻ ആറന്മുള, സജി മത്തായി, എബി ജോസഫ്, റെജി ചെറിയാൻ, അനിൽ കുമാർ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

