“പവിഴദ്വീപിലെ പാട്ടുമത്സരം 2024 " അവസാന ഘട്ടം 21ന്
text_fields“പവിഴദ്വീപിലെ പാട്ടുമത്സരം 2024 " സംഘാടകർ നടത്തിയ
വാർത്തസമ്മേളനം
മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി “പവിഴദ്വീപിലെ പാട്ടുമത്സരം 2024 " എന്ന പേരിൽ സംഘടിപ്പിച്ചുവരുന്ന സിനിമാഗാനാലാപന മത്സരത്തിന്റെ അവസാന ഘട്ടം 21ന് ഇന്ത്യൻ ക്ലബിൽ നടക്കും.
ബഹ്റൈൻ മലയാളികൾക്കായി സംഘടിപ്പിക്കുന്ന പാട്ടുമത്സരത്തിന്റെ ആദ്യ റൗണ്ടിലേക്ക് 34 പേരെയാണ് തെരഞ്ഞെടുത്തത്. ഇതിൽനിന്നും തെരഞ്ഞെടുത്ത 12 പേരാണ് സിനിമാഗാനാലാപന മത്സരത്തിന്റെ ഫിനാലെയിൽ പങ്കെടുക്കുന്നത്. മൂന്ന് റൗണ്ടുകളായാണ് ഫിനാലെയിൽ മത്സരങ്ങൾ നടക്കുക.
മത്സരത്തിന്റെ വിധികർത്താക്കളായും വ്യത്യസ്തമായ രീതിയിൽ "മ്യൂസിക്കൽ നൈറ്റ് " അവതരിപ്പിക്കാനും നാട്ടിൽനിന്നും വർഷങ്ങളായി ഈ രംഗത്തുള്ള പിന്നണി ഗായകരായ അജയ് ഗോപാലും റോഷ്നി സുരേഷുമാണെത്തുന്നത് . മത്സരാർഥികളുടെ ഓരോ റൗണ്ടുകൾക്കുശേഷവും ജഡ്ജസിന്റെ പെർഫോമൻസുമുണ്ടായിരിക്കും.
21, വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ആരംഭിച്ചു 11ന് അവസാനിക്കുന്ന രീതിയിൽ, ലൈവ് മെഗാ റിയാലിറ്റി ഷോ ബഹ്റൈനിൽ ആദ്യമായാണ് മലയാളികൾക്കായി സംഘടിപ്പിക്കപ്പെടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രവേശനം പൂർണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +973 34646440/34353639/33610836 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

