‘പവിഴദ്വീപിലെ നക്ഷത്രങ്ങൾ’ പ്രകാശനം ചെയ്തു
text_fields‘പവിഴദ്വീപിലെ നക്ഷത്രങ്ങൾ’ പുസ്തക പ്രകാശനത്തിൽ നിന്ന്
മനാമ: ബഹ്റൈൻ പ്രവാസിയും എഴുത്തുകാരനുമായ റഊഫ് കരൂപ്പടന്നയുടെ ‘പവിഴദ്വീപിലെ നക്ഷത്രങ്ങൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം കരൂപ്പടന്ന ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംസ്ഥാന കായിക - യുവജനകാര്യ മന്ത്രി അഡ്വ.ഒ.ജെ.ജനീഷ് നിർവ്വഹിച്ചു. റിട്ട. അധ്യാപിക ജാനകി രാമചന്ദ്രൻ ആദ്യ പുസ്തകം സ്വീകരിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ഖാദർ പട്ടേപ്പാടം പുസ്തക പരിചയം നടത്തി. വെള്ളാങ്ങല്ലൂർ പ്രസ് ക്ലബ് സെക്രട്ടറി എ.വി.പ്രകാശ് സ്വാഗതവും റഊഫ് കരൂപ്പടന്ന നന്ദിയും പറഞ്ഞു. ബഹ്റൈൻ പ്രവാസികളായ പ്രതിഭകളെ കുറിച്ച് റഊഫ് എഴുതിയ കുറിപ്പുകളുടെ സമാഹാരമായ ഈ പുസ്തകത്തിൻ്റെ പ്രസാധനം നിർവ്വഹിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ അക്കാ പുൽക്കോ പബ്ലിക്കേഷൻസ് ആണ്. വെള്ളാങ്ങല്ലൂർ പ്രസ് ക്ലബിന്‍റെ ആഭിമുഖ്യത്തിലാണ് പ്രകാശന ചടങ്ങ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

