Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2017 3:19 PM IST Updated On
date_range 13 Nov 2017 9:40 AM ISTനിമിഷ സലിം നേതൃത്വം നൽകും: ‘പാട്ടുകൂട്ട’ത്തിെൻറ സംഗീത പരിപാടി ഇന്ന്
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ പ്രവാസി സംഗീതാസ്വാദകരുടെ കൂട്ടായ്മയായ ‘പാട്ടൂകൂട്ട’ത്തിെൻറ നേതൃത്വത്തിൽ ‘നോട്സ് ഇറ്റേണൽ’ എന്ന പേരിലുള്ള സംഗീതസന്ധ്യ ഇന്ന് വൈകീട്ട് 7.30ന് ഇന്ത്യൻ ക്ലബിൽ നടക്കും. പരിപാടിക്ക് അനശ്വര സംഗീത സംവിധായകൻ എം.എസ്.ബാബുരാജിെൻറ കൊച്ചുമകൾ നിമിഷ സലിം നേതൃത്വം നൽകും. മലയാളത്തിലും ഹിന്ദിയിലുമുള്ള മെലഡികൾ ഉൾപ്പെടുത്തിയുള്ള പരിപാടിയിൽ പ്രശസ്ത തബല വാദകനായ അക്ബറിനു പുറമെ ബഹ്റൈനിലെ പ്രമുഖ കലാകാരൻമാരും അണിനിരക്കും. പ്രവേശനം സൗജന്യമാണ്. ഇന്ത്യൻ ക്ലബും സയാനി മോേട്ടാഴ്സുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. വിവരങ്ങൾക്ക് ^ 34146808.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story