പാട്ടുഹോളിക് ബഹ്റൈനിൽ
text_fieldsയുവ ഗായകൻ മുഹമ്മദ് ഇസ്മായിലിന് ബഹ്ൽറൈനിൽ നൽകിയ സ്വീകരണം
മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷത്തിന് ‘പാട്ടുഹോളിക് ’ എന്ന പേരിൽ പ്രശസ്തനായ യുവ ഗായകൻ മുഹമ്മദ് ഇസ്മായിൽ ബഹ്റൈനിലെത്തി. ഇന്ത്യൻ ക്ലബിൽ ഈദ് രണ്ടാം ദിവസം ശനിയാഴ്ച ഏഴു മണിക്ക് സ്റ്റാർ വിഷൻ ബാനറിൽ നടത്തുന്ന വിവിധ കലാപരിപാടികളോടുകൂടിയ എം.ജെ.പി.എ ആഘോഷ പരിപാടികളിലെ മുഖ്യ ആകർഷണമാണ് ‘പാട്ടുഹോളിക്’ സംഗീത സന്ധ്യ. ബഹ്റൈൻ എയർപോർട്ടിലെത്തിയ മുഹമ്മദ് ഇസ്മായിലിനെ എം.ജെ.പി.എ രക്ഷാധികാരി നാസർ മഞ്ചേരി ബോക്കെ നൽകി സ്വീകരിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ, ആദിൽ പറവത്ത്, മനോജ്, ഖൽഫാൻ, സാജൻ ചെറിയാൻ, സലാം മാസ്റ്റർ, കരീം മോൻ, നിയാസ് നാസർ, ഷഹീൻ ജലാൽ, ശംസുദ്ദീൻ, ഇബ്രാഹിം സാനിദ്, ഫൈസൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

