ദേശസ്നേഹം ഉണർത്തി സ്വാതന്ത്ര്യചത്വരം ശ്രദ്ധേയമായി
text_fieldsസ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ച ‘സ്വാതന്ത്ര്യചത്വര’ത്തിൽ സത്താർ പന്തല്ലൂർ പ്രഭാഷണം നടത്തുന്നു
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്വാതന്ത്ര്യചത്വരം' രാഷ്ട്രസ്നേഹത്തിന്റെ അസുലഭ നിമിഷങ്ങളുടെ സംഗമവേദിയായി. ഹാഫിദ് ശറഫുദ്ദീൻ മൗലവിയുടെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്.
ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സജീർ പന്തക്കൽ പ്രതിജ്ഞാവചനം ചൊല്ലിക്കൊടുത്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ പ്രഭാഷണം നടത്തി. സമസ്ത ബഹ്റൈൻ ആക്ടിങ് ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഒ.കെ. കാസിം, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി എന്നിവർ സംസാരിച്ചു. സമസ്ത ബഹ്റൈൻ കേന്ദ്ര, ഏരിയ നേതാക്കൾ, ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരവിജയികൾക്കും പരിസ്ഥിതിദിനാചരണത്തിൽ നടത്തിയ അടിക്കുറിപ്പ് മത്സരവിജയികൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. നിസ്വാർഥ സേവനത്തിന് മജീദ് ചോലക്കോടിനെ ചടങ്ങിൽ ആദരിച്ചു. നവാസ് കൂണ്ടറ സ്വാഗതവും മുഹമ്മദ് മോനു ചാലിയത്ത് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.