ബഹ്‌റൈന്‍ പ്രവാസി സുമനസുകളുടെ കാരുണ്യം തേടുന്നു
text_fieldsമനാമ: രണ്ടുവൃക്കകയും തകരാറിലായ പ്രവാസി യുവാവ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. ആറു വര്‍ഷത്തോളമായി ജിദ്ഹാഫ്സിൽ ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്ന തൃശൂര്‍ മങ്കര സ്വദേശി പി.വി. സിറാജുദ്ദീന്‍ (29) ആണ് ചികിത്സ സഹായം തേടുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച വിവാഹത്തിനായി നാട്ടില്‍ പോകുംവഴി ബഹ്‌റൈന്‍ വിമാനത്താവളത്തിൽ വെച്ചാണ് സിറാജിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് യാത്ര റദ്ദാക്കി ആശുപത്രിയിൽ കാണിച്ചു. പരിശോധനയില്‍ രണ്ടു വൃക്കകള്‍ക്കും അസുഖം ബാധിച്ചതായി കണ്ടെത്തി.
ഉടനെ സ്പോണ്‍സര്‍ തന്നെ മുൻകയ്യെടുത്ത് നാട്ടിലേക്ക് അയക്കുകയും മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുകയും ചെയ്തു. ഇപ്പോള്‍ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന സിറാജുദ്ദീന് എത്രയും പെട്ടെന്ന് വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സഹോദരന്‍ വൃക്ക നല്‍കാന്‍ തയാറാണെങ്കിലും ശസ്ത്രക്രിയക്കും മറ്റും 20 ലക്ഷത്തോളം രൂപ ചെലവ് വരും. നിർധനരായ കുടുംബത്തിന് ഇത്രയും വലിയ സംഖ്യ സമാഹരിക്കാന്‍ പ്രയാസമാണ്. ഇൗ സാഹചര്യത്തിൽ കെ.എം.സി.സി ജിദ്ഹാഫ്സ് സിറാജിന് സഹായമെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനായി ഇന്ന് മനാമ കെ. എം.സി.സി ഓഫിസില്‍ സാമൂഹിക രംഗത്തുള്ളവരെ ഉൾപ്പെടുത്തി യോഗം ചേരും. വിവരങ്ങള്‍ക്ക് ഗഫൂര്‍ കൈപ്പമംഗലം (33440197), നവാസ് കൊല്ലം (39533273), എ.പി.ഫൈസല്‍ (39841984), ശിഹാബ് പ്ലസ് (36155789) എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
