Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സാപിഴവ് ആരോപണം: രോഗി ചികിത്സ നിരസിച്ചെന്ന് ബഹ്‌റൈൻ ഡോക്ടർ

text_fields
bookmark_border
ചികിത്സാപിഴവ് ആരോപണം: രോഗി ചികിത്സ നിരസിച്ചെന്ന് ബഹ്‌റൈൻ ഡോക്ടർ
cancel

മനാമ: ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ച കേസിൽ കോടതിയിൽ ഹാജരായി ആരോപണ വിധേയനായ ഡോക്ടർ. അർബുദത്തിനെതിരായുള്ള തുടർചികിത്സകൾ രോഗി നിരസിച്ചിരുന്നതായി ഡോക്ടർ കോടതി​യിൽ ബോധിപ്പിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം, 53കാരിയായ ബഹ്റൈൻ സ്വദേശിനി രോഗവിവരം രഹസ്യമാക്കിവെച്ചത് മകന്റെ സംരക്ഷണം നഷ്ടപ്പെടുമെന്ന ഭയം മൂലമാണെന്നും ഹൈ ക്രിമിനൽ കോടതിയിൽ അറിയിച്ചു.

അതേസമയം, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്ആർ.എ) നടത്തിയ അന്വേഷണത്തിൽ, രോഗനിർണയത്തിലും ചികിത്സയിലും പാലിക്കേണ്ട ചില നടപടിക്രമങ്ങൾ ഡോക്ടർ പാലിച്ചില്ലെന്നും ഇത് രോഗിയുടെ മരണത്തിന് കാരണമായെന്നും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Patient alleges medical malpractice doctor says Patient refused treatment
Next Story