പത്തേമാരി ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsപത്തേമാരി ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: പ്രവാസി മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പത്തേമാരി പ്രവാസി മലയാളീസ് അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ, അൽ ഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെൻറർ, മനാമ സെൻട്രൽ ബ്രാഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 170ൽ പരം പേർ ക്യാമ്പിൽ ആരോഗ്യപരിശോധനകൾക്ക് വിധേയരായി. കൊളസ്ട്രോൾ, പ്രമേഹ പരിശോധന, രക്തസമ്മർദം, ക്രീയേറ്റിൻ, ലിവർ സ്ക്രീനിങ്, യൂറിക് ആസിഡ്, മറ്റ് അടിസ്ഥാന ആരോഗ്യ പരിശോധനകൾ തുടങ്ങിയവ സൗജന്യമായി നടന്നു. അസോസിയേഷൻ പ്രസിഡന്റ് അനീഷ് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സനോജ് ഭാസ്കരൻ, ജനറൽ സെക്രട്ടറി അജ്മൽ കായംകുളം എന്നിവർ സംസാരിച്ചു.
രക്ഷാധികാരി മുഹമ്മദ് ഇരക്കൽ, അൽ ഹിലാൽ മനാമ സെൻട്രൽ ബ്രാഞ്ച് മാർക്കറ്റിങ് എക്സിക്യൂട്ടിവ് കിഷോർ ചന്ദ്രശേഖരൻ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റുമാരായ ഷാജി സെബാസ്റ്റ്യൻ, അനിത നാരായൺ, സെക്രട്ടറിമാരായ രാജേഷ് മാവേലിക്കര, ശ്യാമള ഉദയഭാനു, അസിസ്റ്റന്റ് ട്രഷറർ ലൗവ്ലി ഷാജി, പ്രോഗ്രാം കോഓഡിനേറ്റർ ലിബീഷ് വെള്ളുകൈ, ചാരിറ്റി കോഓഡിനേറ്റർ നൗഷാദ് കണ്ണൂർ, എക്സിക്യൂട്ടിവ് മെംബർമാരായ മുസ്തഫ പുതുപ്പണം, ജോബി മോൻ വർഗീസ്, സുനിൽ സുശീലൻ, ആശ മുരളീധരൻ, പ്രകാശൻ പാപ്പുകുട്ടൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

