സുവർണം 2025: ‘പാപ’ സ്വപ്നഭവനം മെഗാ മ്യൂസിക്കൽ ഇവന്റ് മേയ് ഒന്നിന്
text_fieldsപത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (പാപ) – ബഹ്റൈൻ ബി.എം.സിയുടെ സഹകരണത്തോടെ മേയ് ഒന്ന് വ്യാഴാഴ്ച മെഗാ മ്യൂസിക് ഈവന്റ് (സുവർണം-2025) സംഘടിപ്പിക്കും.
മേയ് ഒന്ന് വ്യാഴ്ചം വൈകീട്ട് ഏഴു മുതൽ 11വരെ സൽമാബാദ് ഗൾഫ് എയർ ക്ലബിലാണ് പരിപാടിയെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. യൂനികോൺ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ടൈറ്റിൽ സ്പോൺസർ. പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീം എന്നിവരാണ് പ്രോഗ്രാമിന്റെ പ്രധാന ആകർഷണങ്ങൾ.
പ്രവേശനം സൗജന്യമാണ്. ബഹ്റൈനിൽ താമസിക്കുന്ന പത്തനംതിട്ട ജില്ലക്കാരനായ ഒരു പ്രവാസിക്ക് പരിപാടിയുടെ ഭാഗമായി വീട് നിർമിച്ച് നൽകും.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് വി. വിഷ്ണു, സെക്രട്ടറി സുനു കുരുവിള, പ്രോഗ്രാം കൺവീനർ വിനീത്, രക്ഷാധികാരി സക്കറിയ സാമുവൽ, വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയന്റ് സെക്രട്ടറി സിജി തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മോനി ഓടികണ്ടത്തിൽ, വിഷ്ണു പി. സോമൻ, അരുൺകുമാർ, വിപിൻ മാടത്തേത്ത് എന്നിവർ പങ്കെടുത്തു.

