രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പത്തനംതിട്ട പ്രവാസി അസോസിയേഷൻ
text_fieldsമനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ, സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഈ ഉദ്യമത്തിൽ ഏകദേശം 95 ആളുകൾ രക്തദാനം നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിലാണ് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയത്. പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുനു കുരുവിള, കൺവീനർ റോബിൻ ജോർജ് എന്നിവരും മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് സജീവമായി നേതൃത്വം നൽകി. രക്തദാന ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും അസോസിയേഷനുവേണ്ടി കൺവീനർ റോബിൻ ജോർജ് നന്ദി അറിയിച്ചു. ബഹ്റൈൻ സമൂഹത്തിന് ഒരു കൈത്താങ്ങായി മാറാനുള്ള അസോസിയേഷന്റെ പ്രതിബദ്ധത ഈ ക്യാമ്പിലൂടെ ഒരിക്കൽകൂടി വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

