പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 23ന്
text_fieldsമനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 23ന് കെ.സി.എ ഹാളിൽ നടക്കും. വിവിധ കലാ, കായിക, സാംസ്കാരിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയുമാണ് ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്.
ജയേഷ് കുറുപ്പ് പരിപാടിയുടെ ജനറൽ കൺവീനറും ബോബി പുളിമൂട്ടിൽ പ്രോഗ്രാം കമ്മിറ്റി ഇൻ ചാർജും രഞ്ജു ആർ. അങ്ങാടിക്കൽ ജോ. കൺവീനറും മോൻസി ബാബു ഓണസദ്യ കൺവീനറുമാണ്.
അസോസിയേഷൻ പ്രസിഡന്റ് വി. വിഷ്ണു, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വര്ഗീസ് മോടിയിൽ, രക്ഷാധികാരി സക്കറിയ സാമുവൽ, വൈസ് പ്രസിഡന്റ് രാജീവ് പി. മാത്യു, ജോ. സെക്രട്ടറി എബിൻ തെക്കേമല, ലേഡീസ് വിങ് കൺവീനർ സിജി തോമസ് എന്നിവർ പ്രോഗ്രാം കോഓഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.
പ്രശസ്ത പിന്നണി ഗായകൻ കലാഭവൻ ബിനുവും യുവസംഗീത പ്രതിഭ അനീഷ് അനസും അവതരിപ്പിക്കുന്ന ഗാനമേള, ഒപ്പന, നാടൻ പാട്ട്, തിരുവാതിര, അത്തപ്പൂക്കളം, സിനിമാറ്റിക് ഡാൻസ്, വടംവലി, ഉറിയടി, മാജിക് ഷോ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക് 39889317, 34367281 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

