പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഓണാഘോഷം വെള്ളിയാഴ്ച
text_fieldsമനാമ: പത്തനംതിട്ട ജില്ലയിൽനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ വെള്ളിയാഴ്ച ബാങ് സാങ് തായ് ഹോട്ടലിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സജീഷ് പന്തളം ഒരുക്കുന്ന പൂക്കളം, സഹൃദയ കലാസംഘം അവതരിപ്പിക്കുന്ന നാടൻപാട്ട്, കലാഭവൻ ബിനുവും ദിൽഷാദും നയിക്കുന്ന ഗാനമേള, സക്കറിയ സാമുവേൽ നയിക്കുന്ന വഞ്ചിപ്പാട്ട്, കുമാരി സാരംഗിയും ടീമും അവതരിപ്പിക്കുന്ന വിവിധ നൃത്ത ഇനങ്ങൾ, ബിനു കോന്നി അവതരിപ്പിക്കുന്ന മാജിക് ഷോ, അസോസിയേഷൻ ലേഡീസ് വിങ് അവതരിപ്പിക്കുന്ന തിരുവാതിര, മറ്റു വിവിധ നൃത്തം ഇനങ്ങൾ, വടംവലി തുടങ്ങിയവ നടക്കും. വിവരങ്ങൾക്ക് 39889317, 32098162, 34367281 നമ്പറുകളിൽ ബന്ധപ്പെടുക.

