Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
Pathanamthitta Pravasi Association
cancel
camera_alt

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്റൈ​ൻ പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്നേ​ഹ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും സ​ന്ദേ​ശം പ​ങ്കു​വെ​ച്ച് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

അ​സ്ക​റി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളും പ​ത്ത​നം​തി​ട്ട അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും വി​വി​ധ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. അ​ടി​സ്ഥാ​ന​വ​ർ​ഗ​ങ്ങ​ളാ​യ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ൽ ഇ​ഫ്‌​താ​ർ സം​ഘ​ടി​പ്പി​ക്കു​മ്പോ​ഴാ​ണ് ഇ​ഫ്‌​താ​റി​ന് അ​തി​ന്റേ​താ​യ സൗ​ന്ദ​ര്യം ല​ഭി​ക്കു​ന്ന​തെ​ന്ന് ഇ​ഫ്‌​താ​ർ സ​ന്ദേ​ശം ന​ൽ​കി​യ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ സ​യ്യി​ദ് അ​ലി മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഇ​ഫ്താ​ർ വി​രു​ന്ന് കോ​ഓ​ഡി​നേ​റ്റ​ർ അ​നി​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്റ് വി​ഷ്ണു വി., ​സെ​ക്ര​ട്ട​റി സു​ഭാ​ഷ് തോ​മ​സ്, ര​ക്ഷാ​ധി​കാ​രി സ​ക്ക​റി​യ സാ​മു​വേ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ജ​യേ​ഷ് കു​റു​പ്പ്, ര​ഞ്ജു ആ​ർ. നാ​യ​ർ, ലി​ജോ ബാ​ബു, സു​നു കു​രു​വി​ള, ജ​യ്സ​ൺ മാ​ത്യു, മോ​ൻ​സി ബാ​ബു, ബി​ജോ​യ് പ്ര​ഭാ​ക​ര​ൻ, ശ്രീ​മ​തി ഷീ​ലു എ​ബ്ര​ഹാം, സി​ജി തോ​മ​സ്, അ​ഞ്ജു വി​ഷ്ണു, രേ​ഷ്മ ഗോ​പി​നാ​ഥ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ന്‍ട്രം ഭാ​ര​വാ​ഹി​ക​ളാ​യ ഷം​നാ​ദും ഷി​ബു​വും ഇ​ഫ്‌​താ​ർ മീ​റ്റി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta Pravasi Association
News Summary - Pathanamthitta Pravasi Association
Next Story