‘ഹൃദയപൂർവം പത്തനംതിട്ട’; പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു
text_fieldsപത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ അഞ്ചാമത് വാർഷികാഘോഷം
‘ഹൃദയപൂർവം പത്തനംതിട്ട’ പരിപാടിയിൽനിന്ന്
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ അഞ്ചാമത് വാർഷികാഘോഷവും പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും ‘ഹൃദയപൂർവം പത്തനംതിട്ട’ എന്ന പേരിൽ സെഗയ ബി.എം.സി ഹാളിൽ വെച്ച് നടന്നു. മാധ്യമപ്രവർത്തക സുജയ പാർവതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം അധ്യക്ഷതവഹിച്ചു.
സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ മനോജ് വടകര, മണിക്കുട്ടൻ എന്നിവരെ ചടങ്ങിൽ അസോസിയേഷൻ ആദരിച്ചു. റവ. ഫാദർ ജേക്കബ് തോമസ്, അഡ്വ. ബിനു മണ്ണിൽ വർഗീസ്, ഫ്രാൻസിസ് കൈതാരത്ത്, തോമസ് മാമൻ, ജോൺസൺ കല്ലുവിളയിൽ, വർഗീസ് മോടിയിൽ, ദയ ശ്യാം ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
വിഷ്ണു ദേവാഞ്ജനം (പ്രസിഡന്റ്), സുനു കുരുവിള (സെക്രട്ടറി), വിനീത് വി.പി (ട്രഷറർ), വർഗീസ് മോടിയിൽ (രക്ഷാധികാരി), മോൻസി ബാബു (വൈസ് പ്രസിഡന്റ്), സിജി തോമസ് (ജോ. സെക്രട്ടറി), അനിൽകുമാർ (ജോ. ട്രഷറർ), ലേഡീസ് വിങ് ദയ ശ്യാം പ്രസിഡന്റ്, സെക്രട്ടറി ലിബി ജെയ്സൺ എന്നിവർ ചടങ്ങിൽ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
മറ്റു ഭാരവാഹികൾ: രഞ്ജു ആർ നായർ (മെംബർഷിപ് സെക്രട്ടറി), റോബിൻ ജോർജ്, അഞ്ചു വിഷ്ണു (മെഡിക്കൽ കോഓഡിനേറ്റർമാർ), അനിൽ രാഘവൻ (ചാരിറ്റി കൺവീനർ), ബിനു കോന്നി (സ്പോർട്സ് കൺവീനർ), വിഷ്ണു പി സോമൻ (മീഡിയ), സുഭാഷ് തോമസ്, ശ്യാം എസ് പിള്ള (നോർക്ക രജിസ്ട്രേഷൻ), ബിബിൻ മാടത്തേത്ത് (ജനറൽ കോഓഡിനേറ്റർ), ബിജിൻ ശ്രീകുമാർ (എന്റർടൈൻമെന്റ് സെക്രട്ടറി), ഫിന്നി എബ്രഹാം, ബിജോയ് പി. എസ് (ഓഡിറ്റർമാർ).
സിമിലിയ അന്ന സ്കറിയ, ദിവ്യ വിഷ്ണു, സിൻസി പ്രിൻസ്, ലയ അനിൽ, ജെയ്സൺ വർഗീസ്, സക്കറിയ സാമുവൽ, അജു ടി കോശി, ജോബി വർഗീസ്, ജെയിംസ് ജോർജ്, നൗഫൽ ഖാദർ, സാജൻ പുള്ളുവയലിൽ, ശ്രീജിത്ത് നായർ, സജീഷ് പന്തളം, ബിജു എം ജോസ് എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ചുമതലയേറ്റു.
ഉദ്ഘാടന ചടങ്ങിന് ശേഷം മാജിക് ഷോ, മെന്റലിസം, ഡാൻസ്, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കൺവീനർ അനിൽ രാഘവൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

