Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅജു ടി. കോശിക്ക്...

അജു ടി. കോശിക്ക് പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി

text_fields
bookmark_border
അജു ടി. കോശിക്ക് പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി
cancel

മനാമ: ബഹറിൻ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പ്രമുഖ അവതാരകനുമായ അജു ടി. കോശിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. ജോലി സംബന്ധമായി അയർലണ്ടിലേക്ക് പോകുന്ന അജുവിന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റിൽ വെച്ചാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞു. അസോസിയേഷൻ ട്രഷറർ വിനീത് വി., രക്ഷാധികാരി വർഗീസ് മോടിയിൽ, വൈസ് പ്രസിഡന്റ് മോൻസി ബാബു, ലേഡീസ് വിംഗ് പ്രസിഡന്റ് ദയ ശ്യാം, ജോയിന്റ് സെക്രട്ടറി സിജി തോമസ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു.

അസോസിയേഷൻ നടത്തിയ വിവിധ പരിപാടികളിൽ മികച്ച അവതാരകനായി തിളങ്ങിയ അജുവിന്റെ സേവനങ്ങൾ സംഘടനയ്ക്ക് എന്നും മുതൽക്കൂട്ടായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അസോസിയേഷന് നൽകിയ നിരന്തരമായ സഹകരണത്തിന് അദ്ദേഹത്തോടും കുടുംബത്തോടുമുള്ള നന്ദി രേഖപ്പെടുത്തുകയും സംഘടനയുടെ ഉപഹാരം കൈമാറുകയും ചെയ്തു. വിഷ്ണു പി. സോമൻ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahrainPathanamthitta District Pravasi Association
News Summary - Pathanamthitta District Pravasi Association organized a farewell for Aju T. Koshy
Next Story