പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ‘ഓണാരവം 2023’ പോസ്റ്റർ പ്രകാശനം
text_fieldsപത്തനംതിട്ട പ്രവാസി അസോസിയേഷൻ ‘ഓണാരവം 2023’ പോസ്റ്റർ പ്രകാശനംചെയ്യുന്നു
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബാങ് സാങ് തായ് ഹോട്ടലിൽ ഒക്ടോബർ ആറിന് സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണാരവം 2023’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
വിഭവസമൃദ്ധമായ ഓണസദ്യയും കൂടാതെ വർണവൈവിധ്യങ്ങളായ നിരവധി കലാപരിപാടികളുമാണ് ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. ജയേഷ് കുറുപ്പ് ജനറൽ കൺവീനറും രഞ്ജു ആർ. നായർ ജോയന്റ് കൺവീനറും അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി., സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വര്ഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, ലേഡീസ് വിങ് പ്രസിഡന്റ് ഷീലു വർഗീസ്, ബോബി പുളിമൂട്ടിൽ, അജു ടി. കോശി, ബിനു കോന്നി, ലിജോ ബാബു, മോൻസി ബാബു, ഫിന്നി കെ. എബ്രഹാം, വിനോജ് മത്തായി, അജി ടി. മാത്യു, അരുൺ കുമാർ, അരുൺ പ്രസാദ്, അജിത് എ.എസ്., ജോബി വർഗീസ്, വിനീത് വി.പി., ബിജോയ് പ്രഭാകരൻ, ജയ്സൺ വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പൂക്കളം, ഗാനമേള, നാടൻപാട്ട്, തിരുവാതിര, വഞ്ചിപ്പാട്ട്, മറ്റു വിവിധ നൃത്തം ഇനങ്ങൾ, ഓണക്കളികൾ തുടങ്ങിയ മറ്റ് അനേകം ഓണാഘോഷ പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും അടങ്ങിയ ഒരാഘോഷമാണ് ഈ ഓണാഘോഷനാളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39889317, 32098162, 34367281 നമ്പറുകളിൽ ബന്ധപ്പെടണം.

