പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ റാന്നി എം.എൽ.എയെ സന്ദർശിച്ചു
text_fieldsപത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ എം.എൽ.എ അഡ്വ. പ്രമോദ് നാരായണനെ സന്ദർശിച്ചപ്പോൾ
മനാമ: ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണനെ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. അസോസിയേഷന്റെ ബഹ്റൈനിലെയും നാട്ടിലെയും വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് എം.എൽ.എയെ ധരിപ്പിച്ചു. പ്രവാസികളുടെയും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കുമായി അദ്ദേഹത്തിന്റെ പിന്തുണ അഭ്യർഥിക്കുകയും ചെയ്തു. അതോടൊപ്പം, അസോസിയേഷന്റെ നാട്ടിലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകും എന്ന് അഡ്വ. പ്രമോദ് നാരായണൻ അറിയിച്ചു. സന്ദർശനത്തിനിടെ വിവിധ സാമൂഹിക-സാംസ്കാരിക വിഷയങ്ങളും ചർച്ചയായതായും, പ്രവാസി സമൂഹവുമായി അടുത്ത ബന്ധം തുടരുന്നതിനുള്ള പ്രതിബദ്ധത എം.എൽ.എ പ്രകടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

