പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികൾ
text_fieldsപത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ വാർഷികാഘോഷം
മനാമ: പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ നാലാമത് വാർഷികവും 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു വി. അധ്യക്ഷനായിരുന്നു. എഴുത്തുകാരനും പത്തനംതിട്ട ജില്ലക്കാരനുമായ ബിജി തോമസ് മുഖ്യാതിഥിയായി. ചടങ്ങിൽ ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ പള്ളി വികാരി മാത്യു ചാക്കോ ക്രിസ്മസ് സന്ദേശം നൽകി. മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ, യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഇൻ ബഹ്റൈൻ ജനറൽ സെക്രട്ടറി ലിത മറിയം വർഗീസ് എന്നിവർ അതിഥികൾ ആയിരുന്നു.
2024 വർഷത്തെ സെക്രട്ടറി ജയേഷ് കുറുപ്പ് പുതിയ സെക്രട്ടറി സുനു കുരുവിളക്ക് ഔദ്യോഗികമായി സ്ഥാനം കൈമാറി. 2024, 2025 വർഷത്തെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. അസോസിയേഷൻ അംഗങ്ങളുടെ ക്രിസ്മസ് കരോൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ബിബിൻ മാടത്തേത്ത്, സിജി തോമസ് എന്നിവർ പ്രോഗ്രാം കൺവീനർമാരായി പ്രവർത്തിച്ചു. അജു ടി. കോശി, ദയാ ശ്യം എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

