Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം
cancel
camera_alt

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ​നി​ന്നു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്‌​റൈ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘ഓ​ണാ​ര​വം 2023’ ബാ​ങ് സാ​ൻ താ​യ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. 600ൽ ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യാ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ര്‍ഷ​ണം.

സ​ജീ​ഷ് പ​ന്ത​ള​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ അ​ത്ത​പ്പൂ​ക്ക​ള​ത്തോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ സ​ഹൃ​ദ​യ ക​ലാ​സം​ഘം അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ട്, ക​ലാ​ഭ​വ​ൻ ബി​നു​വും ദി​ൽ​ഷാ​ദും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, ന​സീ​ബ് ക​ലാ​ഭ​വ​ൻ അ​വ​ത​രി​പ്പി​ച്ച മി​മി​ക്രി, അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ്‌ വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, സ​ക്ക​റി​യ സാ​മു​വേ​ലും ടീ​മും അ​വ​ത​രി​പ്പി​ച്ച വ​ഞ്ചി​പ്പാ​ട്ട്, കു​മാ​രി സാ​രം​ഗി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ഓ​ണം ഡാ​ൻ​സ്, ‌മ​റ്റു വി​വി​ധ നൃ​ത്ത ഇ​ന​ങ്ങ​ൾ എ​ന്നി​വ അ​ര​ങ്ങേ​റി.

ബി​നു കോ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ പു​ലി​ക​ളി വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ടീ​മാ​യ ‘സ​ൽ​മാ​നി​യ ബോ​യ്സ്’ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജ​യേ​ഷ് കു​റു​പ്പ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി. ​വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.രാ​ജീ​വ് പി. ​മാ​ത്യു ഓ​ണം സ​ന്ദേ​ശം ന​ൽ​കി. രാ​ജു ക​ല്ലും​പു​റം, മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, സ​ക്ക​റി​യ സാ​മു​വേ​ൽ, വ​ർ​ഗീ​സ്‌ മോ​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ബോ​ബി പു​ളി​മൂ​ട്ടി​ൽ ന​ന്ദി അ​റി​യി​ച്ചു. അ​ജു ടി. ​കോ​ശി​യും ഹ​ന്ന ലി​ജോ​യും ആ​യി​രു​ന്നു പ്രോ​ഗ്രാം അ​വ​താ​ര​ക​ർ. ജ​യേ​ഷ് കു​റു​പ്പ് ക​ൺ​വീ​ന​റും, ര​ഞ്ജു ആ​ർ നാ​യ​ർ ജോ​യ​ന്റ് ക​ൺ​വീ​ന​റും ബോ​ബി പു​ളി​മൂ​ട്ടി​ൽ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റും ആ​യ ക​മ്മി​റ്റി​യി​ൽ പ്ര​സി​ഡ​ന്റ് വി. ​വി​ഷ്ണു, സെ​ക്ര​ട്ട​റി സു​ഭാ​ഷ്‌ തോ​മ​സ്, ട്ര​ഷ​റ​ര്‍ വ​ർ​ഗീ​സ് മോ​ടി​യി​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, സ​ക്ക​റി​യ സാ​മു​വേ​ൽ എ​ന്നി​വ​രും, കൂ​ടാ​തെ മോ​ൻ​സി ബാ​ബു, അ​രു​ൺ കു​മാ​ർ, അ​രു​ൺ പ്ര​സാ​ദ്, ബി​നു കോ​ന്നി, സു​നു കു​രു​വി​ള, സ​ജീ​ഷ് പ​ന്ത​ളം, ഷീ​ലു വ​ർ​ഗീ​സ്, അ​നി​ൽ കു​മാ​ർ, ലി​ജോ ബാ​ബു, ഫി​ന്നി ഏ​ബ്ര​ഹാം, വി​നോ​ജ് മ​ത്താ​യി, വി​നീ​ത് വി.​പി, ഗോ​പേ​ഷ്‌, ജ​യ്സ​ൺ വ​ർ​ഗീ​സ്, രേ​ഷ്മ ഗോ​പി​നാ​ഥ്, ലി​ബി ജെ​യ്‌​സ​ൺ, ബി​ജു എം. ​ജോ​സ്, അ​ജി മാ​ത്യു, ബി​ജോ​യ്‌, ജോ​ബി വ​ർ​ഗീ​സ്, ബി​ജോ തോ​മ​സ്, അ​ജി​ത്, ശ്യാം ​എ​സ്. പി​ള്ള, ദ​യാ ശ്യാം, ​ജേ​ക്ക​ബ് കോ​ന്ന​ക്ക​ൽ, സി​നി പൊ​ന്ന​ച്ച​ൻ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamPathanamthitta District Pravasi Association
News Summary - Pathanamthitta District Pravasi Association Conducted Onam Celebration
Next Story