പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു
text_fieldsപത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ അനുശോചന യോഗം
മനാമ: ബഹ്റൈൻ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി സഹോദരങ്ങൾക്കും മനാമ സൂഖിൽ തീപിടിത്തത്തിൽ മരണമടഞ്ഞവരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
പ്രവാസ ജീവിതം നയിക്കുന്ന ഓരോരുത്തര്‍ക്കും ഈ ദുരന്തം ഹൃദയഭേദകമാണെന്നും വിട്ടുപിരിഞ്ഞ പ്രവാസി സഹോദരന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനും പങ്കുചേരുന്നുവെന്ന് അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി.യും സെക്രട്ടറി ജയേഷ് കുറുപ്പും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

