പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്
text_fieldsപത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ രക്തദാന
ക്യാമ്പിൽ നിന്ന്
മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 95-ഓളം പേർ രക്തദാനം നടത്തി. സമൂഹത്തോടുള്ള ഉത്തരവാദിത്വവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ക്യാമ്പിന് അസോസിയേഷൻ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.
സെക്രട്ടറി സുനു കുരുവിള, വൈസ് പ്രസിഡന്റ് മോൻസി ബാബു, രക്ഷാധികാരി വർഗീസ് മോഡിയിൽ, ട്രഷറർ വിനീത് വി.പി., ജോയിന്റ് സെക്രട്ടറി സിജി തോമസ്, ജോയിന്റ് ട്രഷറർ അനിൽ കുമാർ, മെഡിക്കൽ കോർഡിനേറ്റർ റോബിൻ ജോർജ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
ബഹ്‌റൈൻ മാർത്തോമാ ചർച്ച് അസിസ്റ്റന്റ് വികാരി ഫാദർ സാമുവേൽ വർഗീസും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്തു. സഹകൺവീനർ ലെയ അനിലും ക്യാമ്പിന്റെ ഏകോപന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ചടങ്ങിൽ കൺവീനർ റോബിൻ ജോർജ് നന്ദി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

