പാപ്പാ സ്വപ്നഭവൻ പദ്ധതി പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ
text_fieldsമനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷ പരിപാടിയായ ‘ഓണാരവം 2024’ സനദ് ബാബാ സിറ്റി ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വന്തമായി വീടില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പത്തനംതിട്ടയിൽ നിന്നുമുള്ള ഒരു പ്രവാസിക്ക് വീട് വെച്ചു നൽകുക എന്ന പദ്ധതിയായ -"പാപ്പാ സ്വപ്നഭവനം-" പദ്ധതി ഓണാരവത്തിൽ പ്രകാശനം ചെയ്തു.
അഞ്ഞൂറിൽപ്പരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണ സദ്യയായിരുന്നു ഓണാരവത്തിലെ പ്രധാന ആകര്‍ഷണം. സജീഷ് പന്തളത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തോടെ തുടങ്ങിയ പരിപാടിയിൽ സഹൃദയാ കലാ സംഘം അവതരിപ്പിച്ച നാടൻ പാട്ട്, പാപ്പാ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേള, ടീം കിലുക്കം അവതരിപ്പിച്ച മിമിക്സ് പരേഡ്, സംസാ ലേഡീസ് വിങ്ങ് അവതരിപ്പിച്ച തിരുവാതിര, സാരംഗി ശശിധർ ആവിഷ്കാരം ചെയ്ത ഡാൻസ്, മറ്റു വിവിധ നൃത്തം ഇനങ്ങൾ, കുട്ടികളുടെ മത്സര ഇനങ്ങൾ തുടങ്ങിയ അനേകം ഓണാഘോഷ പരിപാടികൾ അരങ്ങേറി.
പൊതുസമ്മേളനത്തില്‍ അസോസിയേഷൻ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗത പ്രസംഗവും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി അധ്യക്ഷ പ്രസംഗവും, പ്രോഗ്രാം കൺവീനർ സുനു കുരുവിള നന്ദിയും അറിയിച്ചു.അജു റ്റി കോശി ആയിരുന്നു പ്രോഗ്രാം അവതാരകന്.
സുനു കുരുവിള (പ്രോഗ്രാം കൺവീനർ), ശ്യാം എസ് പിള്ള, വിഷ്ണു പി സോമൻ (ജോയിന്റ് കൺവീനർമാർ) വിഷ്ണു. വി, ജയേഷ് കുറുപ്പ്, വര്‍ഗീസ് മോടിയിൽ, മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, ബോബി പുളിമൂട്ടിൽ, വിനീത് വി പി, അരുൺ പ്രസാദ്, രഞ്ജു ആര് നായർ, അനിൽ കുമാർ, ലിജൊ ബാബു, മോൻസി ബാബു, ഷെറിൻ തോമസ്, ജയ്സൺ വർഗ്ഗീസ്, ഫിന്നി എബ്രഹാം, അജിത് കുമാർ.
ബിനു പുത്തൻപുരയിൽ, ജേക്കബ് കോന്നക്കല്‍, രാകേഷ് കെ എസ്, വിനു കെ.എസ്, വിനോജ് എം കോശി, റെജി ജോർജ്, ജോബി വർഗ്ഗീസ്, മഹേഷ് കുറുപ്പ്, ഷീലു വർഗ്ഗീസ്, സിജി തോമസ്, ദയാ ശ്യാം, അഞ്ജു വിഷ്ണു, ലിബി ജയ്സൺ തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.പത്തനംതിട്ട അസോസിയേഷൻ നിർമിച്ചു പ്രദർശിപ്പിച്ച ചുണ്ടൻ വള്ളവും ആറന്മുള കണ്ണാടി തുടങ്ങിയവ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.