പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ‘ഓണാരവം 2024’ 27ന്
text_fieldsമനാമ: ബഹ്റൈൻ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം ‘ഓണാരവം 2024’ ഈ മാസം 27ന് സനദ് ബാബാ സിറ്റിയിൽ നടക്കും. രാവിലെ ഒമ്പതു മുതൽ തുടങ്ങുന്ന പരിപാടികളിൽ ഓണവുമായി ബന്ധപ്പെട്ട പരമ്പരാഗത ഓണക്കളികളും, ആസ്വാദകർക്ക് ദൃശ്യവിസ്മയം നൽകുന്ന മറ്റു നിരവധി കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
കൂടാതെ വ്യത്യസ്ത വിഭവങ്ങളോടെ സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടാകും. സുനു കുരുവിള (പ്രോഗ്രാം കൺവീനർ), ശ്യാം എസ്. പിള്ള, വിഷ്ണു പി. സോമൻ എന്നിവരാണ് ഓണാരവം 2024ന്റെ ചുമതല നിർവഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39571778ൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

