പതാക പ്രയാൺ ജാഥ സൽമാനിയ, ഗുദൈബിയ ഏരിയകളിൽ പര്യടനം നടത്തി
text_fieldsഐ.വൈ.സി.സി എട്ടാമത് യൂത്ത് ഫെസ്റ്റ് പ്രചാരണ പതാക പ്രയാൺ ജാഥക്ക് നൽകിയ സ്വീകരണം
മനാമ: ജനുവരി 27ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന ഐ.വൈ.സി.സി എട്ടാമത് യൂത്ത് ഫെസ്റ്റ് പ്രചാരണ പതാക പ്രയാൺ ജാഥ സൽമാനിയ, ഗുദൈബിയ ഏരിയകളിൽ പര്യടനം നടത്തി. സെഗയയ്യ ഹോട്ടൽ ഹാളിൽ നടന്ന പരിപാടിയിൽ സൽമാനിയ ഏരിയ ഭാരവാഹികൾക്ക് ടൂബ്ലി/സൽമാബാദ് ഏരിയ ഭാരവാഹികൾ പതാക കൈമാറി.
തുടർന്ന് നടന്ന ഏരിയ കൺവെൻഷനിൽ ജയ്സൻ മുണ്ട്കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ജന്മദിനാഘോഷ ഭാഗമായി കേക്ക് മുറിക്കലും നടത്തി. ഐ.വൈ.സി.സി സ്ഥാപക പ്രസിഡന്റ് അജ്മൽ ചാലിൽ, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, മുൻ പ്രസിഡന്റുമാരായ ബ്ലസൻ മാത്യു, അനസ് റഹിം, സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, ചാരിറ്റി കൺവീനർ ഷഫീക് കൊല്ലം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി രാജേഷ് പെരുംകുഴി സ്വാഗതവും സ്റ്റെഫി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
ഗുദൈബിയ ഏരിയ സമ്മേളനത്തിൽ രാജേഷ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫെസ്റ്റ് പതാക പ്രയാൺ ഭാഗമായി സൽമാനിയ ഭാരവാഹികളിൽനിന്ന് ഗുദൈബിയ ഏരിയ ഭാരവാഹികൾ പതാക ഏറ്റുവാങ്ങി. സലിൽ കുമാർ സ്വാഗതവും ശിഹാബ് അലി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.