ഉടമകൾക്ക് പാസ്പോർട്ട് നേരിട്ട് എത്തിക്കും
text_fieldsമനാമ: ബഹ്റൈൻ പാസ്പോർട്ട് ബഹ്റൈനിലുള്ളിലെ ഉടമകൾക്ക് നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനം നിലവിൽവന്നതായി ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ വ്യക്തമാക്കി.
നാഷനാലിറ്റി, പാസ്പോർട്ട് ആന്‍ഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി ബഹ്റൈൻ ഇ-പോർട്ടൽ, ബഹ്റൈൻ ഇ-ഗവൺമെന്റ് അതോറിറ്റി, തം ലോജിസ്റ്റിക് സർവിസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
സർവിസ് സെന്ററുകളിലെത്താതെ തന്നെ പുതിയതോ, പുതുക്കിയ പാസ്പോർട്ടോ ഇനി മുതൽ വീട്ടുപടിക്കലെത്തും. ഉയർന്ന സുരക്ഷ സംവിധാനത്തിലായിരിക്കും പാസ്പോർട്ട് ഉടമകൾക്ക് എത്തിക്കുക. പാസ്പോർട്ട് ഉടമകൾക്ക് അയച്ച വിവരം എസ്.എം.എസ് വഴി അറിയിക്കുകയും ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

