പാസ്‌പോർട്ട്, കോൺസുലർ സേവന ഫീസ് വർധന; പുതിയ നിരക്കുകൾ ഇന്ന് മുതൽ, പ്രവാസികൾക്ക് കനത്ത തിരിച്ചടി
text_fieldsമനാമ: ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ട് പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങളുടെ ഫീസ് നിരക്കുകളിൽ വൻ വർധന. 2012ന് ശേഷം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാസ്‌പോർട്ട് നിരക്കുകളിൽ ഇത്രയും വലിയൊരു വർധന വരുത്തിക്കൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉത്തരവിറക്കിയത്. വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഏകദേശം 75 ശതമാനത്തോളം വർധനവ് വരുത്താനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പ്രവാസികളോട് ചെയ്യുന്ന ക്രൂരതയായാണ് പലരും ഈ ഫീസ് വർധനവിനെ വിലയിരുത്തുന്നത്. വർധനവ് പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. പ്രത്യേകിച്ചും കുടുംബങ്ങൾ ഒരുമിച്ച് പാസ്‌പോർട്ട് പുതുക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അധികച്ചെലവ് പ്രവാസികളുടെ ബജറ്റിനെ താളംതെറ്റിക്കുമെന്ന് ഉറപ്പാണ്.
സാധാരണ പാസ്‌പോർട്ട് സേവനങ്ങൾ (പുതുക്കിയ നിരക്കുകൾ ദീനാറിൽ)
36 പേജുള്ള സാധാരണ പാസ്‌പോർട്ട്: 47.100 (പഴയ നിരക്ക്: 27.800)
60 പേജുള്ള ജംബോ പാസ്‌പോർട്ട്: 65.600 (പഴയ നിരക്ക്: 36.700)
നഷ്ടപ്പെട്ട/കേടുപാടുള്ള 36 പേജുള്ള പാസ്‌പോർട്ട്: 93.300 (പഴയ നിരക്ക്: 54.700)
നഷ്ടപ്പെട്ട/കേടുപാടുള്ള 60 പേജുള്ള പാസ്‌പോർട്ട്: 111.800 (പഴയ നിരക്ക്: 63.700)
തത്കാൽ
36 പേജുള്ള പാസ്‌പോർട്ട്: 93.300 (പഴയ നിരക്ക്: 81.600)
60 പേജുള്ള ജംബോ പാസ്‌പോർട്ട്: 111.800 (പഴയ നിരക്ക്: 90.600)
കുട്ടികൾക്കുള്ള നിരക്കുകൾ
8 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ (പുതിയ പാസ്‌പോർട്ട്): 30.800 (പഴയ നിരക്ക്: 17.000)
15 വയസ്സ് വരെയുള്ളവർ (36 പേജ് - പുതിയത്/റീ-ഇഷ്യൂ): 34.100 (പഴയത്: 18.800)
15 മുതൽ 18 വയസ്സ് വരെയുള്ളവർ (10 വർഷ കാലാവധി - പുതിയത്/റീ-ഇഷ്യൂ): 47.100 (പഴയ നിരക്ക്: 27.800)
15 മുതൽ 18 വയസ്സ് വരെയുള്ളവർ (36 പേജ് - സാധാരണ): 34.100 (പഴയ നിരക്ക്: 18.800)
15 മുതൽ 18 വയസ്സ് വരെയുള്ളവർ (60 പേജ്): 65.600 (പഴയ നിരക്ക്: 36.700)
തത്കാൽ
18 വയസ്സിന് താഴെയുള്ളവരുടെ നഷ്ടപ്പെട്ട/കേടുപാട് സംഭവിച്ച 36 പേജ് പാസ്‌പോർട്ട്, 5 വർഷ കാലാവധി : 80.400
15 മുതൽ 18 വയസ്സ് വരെ (10 വർഷ കാലാവധി - തത്കാൽ 36 പേജ്): 93.300
15 മുതൽ 18 വയസ്സ് വരെ (10 വർഷ കാലാവധി - തത്കാൽ 60 പേജ്): 111.800
മറ്റ് കോൺസുലർ സേവനങ്ങൾ
എമർജൻസി സർട്ടിഫിക്കറ്റ്: 6.400
ബർത്ത് സർട്ടിഫിക്കറ്റ്: 8.000
പി.സി.സി, സറണ്ടർ സർട്ടിഫിക്കറ്റ്, അനുബന്ധ സേവനങ്ങൾ: 15.600
എൻ.ആർ.ഐ സർട്ടിഫിക്കറ്റ്: 9.800
മാരേജ് രജിസ്ട്രേഷൻ: 18.800
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

