എം.ഐ. ടെക്നിക്കൽ ട്രേഡിങ് കമ്പനിയും എ.ഡബ്ല്യു.സിയും തമ്മിൽ പങ്കാളിത്ത കരാർ
text_fieldsഎം.ഐ. ടെക്നിക്കൽ ട്രേഡിങ് കമ്പനിയും എം.ഐ.ടിയും എ.ഡബ്ല്യു.സിയും തമ്മിൽ
പങ്കാളിത്ത കരാർ കൈമാറൽ ചടങ്ങ്
മനാമ: മെംബ്രേൻ ട്രീറ്റ്മെൻറ് കെമിസ്ട്രിയിലും ഡിജിറ്റൽ ഒപ്റ്റിമൈസേഷൻ ടൂളുകളിലും ആഗോളതലത്തിൽ വിശ്വസ്തരായ എ.ഡബ്ല്യു.സിയുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ച് എം.ഐ. ടെക്നിക്കൽ ട്രേഡിങ് കമ്പനി (എം.ഐ.ടി). ഈ സഹകരണത്തിലൂടെ ബഹ്റൈനിലെയും വിശാലമായ ഗൾഫ് മേഖലയിലെയും മുനിസിപ്പൽ, വ്യവസായിക ഉപഭോക്താക്കൾക്കായി ഉയർന്ന പ്രവർത്തനക്ഷമതയുള്ള ആർ.ഒ/എൻ.എഫ് കെമിക്കൽ സൊല്യൂഷനുകളുടെ ലഭ്യത വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതോടെ, ബഹ്റൈനിലെ എ.ഡബ്ല്യു.സിയുടെ ഔദ്യോഗിക വിതരണക്കാരായി എം.ഐ.ടി മാറും.
ഇത് അഡ്വാൻസ്ഡ് മെംബ്രേൻ കെമിക്കലുകൾ, ഡേറ്റാധിഷ്ഠിത ഡയഗ്നോസ്റ്റിക് ടൂളുകൾ, പ്രത്യേക സാങ്കേതിക വൈദഗ്ധ്യം എന്നിവ പ്രാദേശികമായി ലഭ്യമാക്കും. ജലശുദ്ധീകരണം, ജല പുനരുപയോഗം, വ്യവസായിക പ്രോസസ് വാട്ടർ എന്നിവയിലെ സങ്കീർണമായ വെല്ലുവിളികൾ പരിഹരിക്കാൻ ഇത് ഉപകരിക്കും.
വെറും രാസവസ്തുക്കൾ വിതരണം ചെയ്യുന്നതിനുപകരം, എ.ഡബ്ല്യു.സി പ്രത്യേകതയുള്ള കെമിസ്ട്രി, പ്രവചന മോഡലിങ്, ഡയഗ്നോസ്റ്റിക് സേവനങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു സമഗ്ര സമീപനമാണ് കൊണ്ടുവരുന്നതെന്ന് എം.ഐ.ടി മാനേജിങ് ഡയറക്ടർ മുഹമ്മദ് പി.കെ. പറഞ്ഞു.
ഉയർന്ന വീണ്ടെടുക്കൽ നിരക്കുകൾ, കുറഞ്ഞ ഒപെക്സ്, കൂടുതൽ വിശ്വസനീയമായ പ്രകടനം എന്നിവ കൈവരിക്കാൻ ഓപറേറ്റർമാരെ സഹായിക്കുക എന്നതാണ് എ.ഡബ്ല്യു.സിയിലെ ഞങ്ങളുടെ ലക്ഷ്യമെന്ന് എ.ഡബ്ല്യു.സി ഗ്ലോബൽ സെയിൽസ് ഡയറക്ടർ മാറ്റ് ആംസ്ട്രോങ് അഭിപ്രായപ്പെട്ടു.
ബഹ്റൈൻ വ്യവസായത്തിന് ഉടനടി മൂല്യം നൽകുന്നതിനായി, എഞ്ചിനീയർമാർ, ഓപറേറ്റർമാർ, ഇ.പി.സി സ്ഥാപനങ്ങൾ, വ്യവസായിക സൗകര്യങ്ങൾ എന്നിവർക്കായി എം.ഐ.ടി ഒരു സാങ്കേതിക സെമിനാറും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

