ഭാഗിക അടച്ചിടൽ ജൂൺ 25വരെ നീട്ടി
text_fieldsമനാമ: ബഹ്റൈനിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 25വരെ നീട്ടാൻ നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു. നിലവിെല സ്ഥിതി വിലയിരുത്തിയും സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അനുമതിയോടെയുമാണ് ടാസ്ക് ഫോഴ്സ് തീരുമാനം പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്കുള്ള യാത്രാനിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്.
പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനയുണ്ടായ സാഹചര്യത്തിലാണ് മേയ് 28 മുതൽ ജൂൺ 10വരെ ആദ്യം ഭാഗിക അടച്ചിടൽ പ്രഖ്യാപിച്ചത്. ശക്തമായ നിയന്ത്രണങ്ങൾവഴി പ്രതിദിന കോവിഡ് കേസുകൾ കുറക്കാൻ കഴിഞ്ഞതായി ആരോഗ്യകാര്യ സുപ്രീം കൗൺസിൽ അധ്യക്ഷൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് വിലയിരുത്തി. ഇൗ പുരോഗതി നിലനിർത്താനാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. രണ്ടാഴ്ചക്കുശേഷം സാഹചര്യം വിലയിരുത്തി വിവിധ മേഖലകൾ ക്രമേണ തുറക്കുമെന്ന് ടാസ്ക്ഫോഴ്സ് അറിയിച്ചു.
ജൂൺ 25വരെ തുടരുന്ന നിയന്ത്രണങ്ങൾ
•ഷോപ്പിങ് മാളുകളും വാണിജ്യസ്ഥാപനങ്ങളും അടച്ചിടും
•റസ്റ്റാറൻറുകളിലും കഫേകളിലും ഡെലിവറി, ടേക് എവേ മാത്രം
•ജിംനേഷ്യങ്ങൾ, സ്പോർട്സ് ഹാളുകൾ, നീന്തൽക്കുളങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ അടച്ചിടും
•സിനിമാ ഹാളുകൾ തുറക്കില്ല
•പരിപാടികളും കോൺഫറൻസുകളും പാടില്ല
•സ്പോർട്സ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമില്ല
•സലൂണുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ പ്രവർത്തിക്കില്ല
•വീടുകളിലെ ഒത്തുചേരലുകൾ പാടില്ല
•സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിൻറർഗാർട്ടനുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, നഴ്സറികൾ, ട്രെയ്നിങ് സെൻറർ എന്നിവ പ്രവർത്തിക്കില്ല (അന്താരാഷ്ട്ര പരീക്ഷകൾക്ക് ബാധകമല്ല)
•സർക്കാർ ജീവനക്കാരിൽ 70 ശതമാനം പേർക്ക് വർക് അറ്റ് ഹോം
*ബഹ്റൈനിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ തുടരും
തുറന്ന് പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ
• ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ,
ഗ്രോസറി സ്റ്റോറുകൾ
•ബേക്കറി
•പെട്രോൾ, ഗ്യാസ് സ്റ്റേഷനുകൾ
•സ്വകാര്യ ക്ലിനിക്കുകൾ (എൻ.എച്ച്.ആർ.എ
നിഷ്കർഷിച്ചിട്ടുള്ള സേവനങ്ങൾ ഒഴികെ)
•ബാങ്ക്, കറൻസി എക്സ്ചേഞ്ച്
•ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാത്ത
അഡ്മിനിസ്ട്രേറ്റിവ് ഒാഫിസുകൾ
•ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങൾ
•ഒാേട്ടാമൊബൈൽ റിപ്പയർ ഷോപ്പുകൾ
•കൺസ്ട്രക്ഷൻ, മെയ്ൻറനൻസ് മേഖലയിലെ സ്ഥാപനങ്ങൾ
•ഫാക്ടറികൾ
•ടെലി കമ്യൂണിക്കേഷൻ സ്ഥാപനങ്ങൾ
•ഫാർമസികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

