തൊഴിലന്വേഷകരുടെ ഫയലുകൾ ക്ലോസ് ചെയ്യുന്നതിൽ അന്വേഷണം; പാർലമെന്ററി സമിതി ഇന്ന് മന്ത്രാലയത്തിൽ
text_fieldsഅന്വേഷണ സമിതി അധ്യക്ഷ ജലീല അൽ സയ്യിദ്
മനാമ: ബഹ്റൈനിൽ തൊഴിൽ അന്വേഷകരുടെ ഫയലുകൾ റദ്ദാക്കുന്നതും തൊഴിലില്ലായ്മ വേതനം നിർത്തലാക്കുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ പരിശോധിക്കാൻ പാർലമെന്ററി അന്വേഷണ സമിതി ഇന്ന് തൊഴിൽ മന്ത്രാലയത്തിലെത്തും.
മന്ത്രാലയത്തിലെ വേക്കൻസി ആൻഡ് എംപ്ലോയ്മെന്റ് വിഭാഗം, പരാതി പരിഹാര യൂനിറ്റ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരുമായി സമിതി ചർച്ച നടത്തും. തൊഴിൽ അന്വേഷകരുടെ അപേക്ഷകൾ ഏത് സാഹചര്യത്തിലാണ് റദ്ദാക്കുന്നതെന്ന കാര്യത്തിൽ വ്യക്തത തേടും.
കൂടാതെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നതിലെ നിയമസാധുതയും പരിശോധിക്കും. അപേക്ഷകൾ നിരസിക്കപ്പെടുന്നതിനെതിരെ നൽകുന്ന പരാതികൾ കൈകാര്യം ചെയ്യുന്ന ഇലക്ട്രോണിക് സംവിധാനത്തിന്റെ ഫലപ്രാപ്തിയും സമിതി വിലയിരുത്തും. അന്വേഷണ സമിതി അധ്യക്ഷ ജലീല അൽ സയ്യിദ്, നാഷണൽ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമിൽ ഒരു ട്രയൽ അക്കൗണ്ട് ലഭ്യമാക്കാൻ മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഉദ്യോഗാർഥി ജോലിക്ക് അപേക്ഷിക്കുന്നത് മുതൽ നിയമനം പൂർത്തിയാകുന്നത് വരെയുള്ള ഘട്ടങ്ങൾ നേരിട്ട് വിലയിരുത്താനാണ് ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

