റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി; അടിയന്തര നിർദേശം പാസാക്കി പാർലമെന്‍റ്
text_fieldsഎം.പി ഹസൻ ബുഖമ്മാസ്
മനാമ: റമദാനിലെ അവസാന 10 ദിവസം രാജ്യത്തെ സ്കൂളുകൾക്ക് അവധി നൽകണമെന്ന നിർദേശത്തിന് അംഗീകാരവുമായി പാർലമെന്‍റ്.
കഴിഞ്ഞദിവസം ചേർന്ന പാർലമെന്‍റ് സമ്മേളനത്തിൻ എം.പി ഹസൻ ബുഖമ്മാസിന്‍റെ നേതൃത്വത്തിൽ അംഗങ്ങൾ സമർപ്പിച്ച അടിയന്തര നിർദേശത്തിന്മേലാണ് അംഗീകാരം. വിദ്യാർഥികളിൽ റമദാന്‍റെ ആത്മീയസത്ത പൂർണമായി ഉൾക്കൊള്ളാൻ പാകത്തിൽ അവസാന 10 ദിവസം രാജ്യ വ്യാപകമായി സ്കൂളുകൾക്ക് അവധി നൽകണമെന്ന് പാർലമെന്‍റ് സർക്കാറിനോട് ആവശ്യപ്പെട്ടു.
ആത്മീയതയിലും പ്രാർഥനയിലും മുഴുകേണ്ട സമയമാണ് അവസാന നാളുകൾ. ആ സമയം സ്കൂളിനെക്കുറിച്ച് ചിന്തിക്കുന്നതിൽ നിന്ന് വിദ്യാർഥികൾക്ക് മോചനം നൽകണമെന്നും എം.പി ബുഖമ്മാസ് പറഞ്ഞു.
ശൂറ കൗൺസിലിലേക്ക് കൈമാറിയ നിർദേശത്തിന് എം.പിമാരുടെ പൂർണപിന്തുണയുണ്ട്. വിദ്യാഭ്യാസത്തെ പോലെ തന്നെ വിശ്വാസവും നിർണായകമാണെന്ന് നിർദേശത്തിൽ ഒപ്പുവെച്ച സെക്കന്‍റ് ഡെപ്യൂട്ടി സ്പീക്കർ എം.പി അഹമ്മദ് ഖരാത്ത പറഞ്ഞു. ശൂറ കൗൺസിലിന്‍റെ തുടർ അനുമതികൾക്കായി കാത്തിരിക്കയാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

