പാർലമെന്റ് സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചു
text_fieldsഫൗസിയ ബിൻത് അബ്ദുല്ല സൈനൽ
മനാമ: പാർലമെന്റ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചു. ഹൗസ് ലോൺ ആറ് മാസത്തേക്ക് ദീർഘിപ്പിച്ച് നൽകുക, മുഹറഖിലെ ശൈഖ് ഹമദ് ബിൻ ഈസ മസ്ജിദ് പുനരുദ്ധരിക്കുക, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്ക് ഗൾഫ് എയർ വിമാന സർവിസ് ആരംഭിക്കുക, ഉംറ ഗ്രൂപ്പുകളുടെ എണ്ണം വർധിപ്പിക്കുക, ഹൂറയിലെ അപ്പാർട്മെന്റിൽ മൂന്ന് മുറികൾക്ക് പകരം നാല് മുറിയാക്കുക, മഴക്കെടുതിയിൽ തകർന്ന വീടുകളുടെ ഭവന സേവന പ്രീമിയം ഒരു വർഷത്തേക്ക് ഒഴിവാക്കുക, കമ്പനികളിലും സ്ഥാപനങ്ങളിലും വില നിയന്ത്രണം കർശനമാക്കുക, മൂല്യവർധിത നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കുക, സ്വകാര്യ കാറുകൾക്കും ലോക്കോമോട്ടിവുകൾക്കും സമാനമായി സ്വകാര്യ കാറുകളുടെ ഇറക്കുമതി നിർമാണ തീയതി മുതൽ 10 വർഷമായി സമയപരിധി ഭേദഗതി ചെയ്യുക, മുഹറഖ് ഓയാസിസ് മേഖലയിലെ മലിനജല പ്രശ്നം പരിഹരിക്കുക, ലോൺ മരവിപ്പിച്ച കാലഘട്ടത്തിൽ ബാങ്കുകൾ പലിശ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന് നിർദേശം നൽകുക തുടങ്ങിയ കാര്യങ്ങളാണ് പാർലമെന്റ് മുന്നോട്ടുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

