ശൂറ, പാർലമെൻറ് അംഗങ്ങൾക്ക് തിരികെ ജോലിയിൽ പ്രവേശിക്കൽ: നിർദേശത്തിന് എം.പിമാരുടെ അംഗീകാരം
text_fieldsമനാമ: ശൂറ കൗൺസിൽ അംഗങ്ങൾക്കും പാർലമെൻറ് അംഗങ്ങൾക്കും അംഗത്വകാലം അവസാനിച്ചശേഷം നേരത്തെയുണ്ടായിരുന്ന ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുമതി നൽകാനുള്ള നിർദേശം പാർലമെൻറ് അംഗീകരിച്ചു. രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിന് യുവാക്കൾക്ക് ഇത് പ്രോത്സാഹനമാകുമെന്ന് പ്രമേയം അവതരിപ്പിച്ച് പാർലമെൻറംഗം മഅ്സൂമ അബ്ദുറഹീം അഭിപ്രായപ്പെട്ടു.
പാർലമെൻറിലെ സേവനശേഷം നേരത്തെയുള്ള തൊഴിലിലേക്ക് തിരിച്ചുപോകാനുള്ള അനുമതിയുണ്ടായാൽ അത് ഏറെ ഗുണകരമായിരിക്കും. നിലവിൽ ബിസിനസ് മേഖലയിലുള്ളവരാണ് അധികവും പാർലമെൻറിലേക്ക് മത്സരിക്കുന്നത്. പാർലമെൻറ് കാലാവധി അവസാനിച്ച ശേഷം നേരത്തെയുണ്ടായിരുന്ന തൊഴിലിൽ തുടരാനുള്ള അനുമതി നിലവിലില്ലെന്നും അവർ ചൂണ്ടിക്കാട്ടി. മിക്ക എം.പിമാരും നിർദേശത്തിന് പിന്തുണയുമായി രംഗത്തു വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

