ശൂറ കൗൺസിൽ പാസാക്കിയ നിർദേശത്തിന് പാർലമെന്റ് അംഗീകാരം
text_fieldsമനാമ: സ്വകാര്യതയെ മാനിക്കാത്ത പ്രവൃത്തികൾക്കെതിരെ പുതുക്കിയ നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം. ശൂറ കൗൺസിൽ നേരത്തേ പാസാക്കിയ ഭേദഗതി നിയമമാണ് ഇന്നലെ പാർലമെന്റും അംഗീകരിച്ചത്.
സ്വകാര്യ സംഭാഷണങ്ങൾ രഹസ്യമായി റെക്കോഡ് ചെയ്യുക, അപകടത്തിൽപെട്ടവരുടെ വിഡിയോ പകർത്തുക, ഒരാളുടെ ജീവിതത്തിലെ രഹസ്യങ്ങൾ മറ്റുള്ളവരുമായി പരസ്യമായി പങ്കുവെക്കുക എന്നിവ ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതിക്കാണ് നിലവിൽ അംഗീകാരമായത്.
ഗുരുതരമായ ഇത്തരം കേസുകളിൽ കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവും 5000 ദീനാർ വരെ പിഴയും ലഭിച്ചേക്കാം. ആർട്ടിക്കിൾ 354, 370, 372 എന്നിവയിലാണ് ഭേദഗതി ശ്രദ്ധചെലുത്തുന്നത്. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതികൾ നിർദിഷ്ട ഭേദഗതിയെ പിന്തുണച്ചിട്ടുണ്ട്. സ്വകാര്യതക്കുള്ള പരിരക്ഷ മെച്ചപ്പെടുത്തുന്നതിനാണ് ഈ നിയമ ഭേദഗതിയെന്ന് നിർദേശം മുന്നോട്ടുവെച്ച കമ്മിറ്റി അംഗമായ എം.പി. മുഹമ്മദ് അൽ മഅറാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

