Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് സൂ​ഖി​ലെ...

മു​ഹ​റ​ഖ് സൂ​ഖി​ലെ പാ​ർ​ക്കി​ങ് പ്ര​തി​സ​ന്ധി; കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നാ​യി വി​ഷ​യം സ​മി​തി​ക്ക് വി​ട്ടു

text_fields
bookmark_border
മു​ഹ​റ​ഖ് സൂ​ഖി​ലെ പാ​ർ​ക്കി​ങ് പ്ര​തി​സ​ന്ധി; കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നാ​യി വി​ഷ​യം സ​മി​തി​ക്ക് വി​ട്ടു
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ മു​ഹ​റ​ഖ് സൂ​ഖ് നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​രി​മി​തി​ക​ളും പാ​ർ​ക്കി​ങ് ക്ഷാ​മ​വും മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്റെ പ​ന്ത്ര​ണ്ടാ​മ​ത് സാ​ധാ​ര​ണ യോ​ഗ​ത്തി​ൽ വീ​ണ്ടും സ​ജീ​വ ച​ർ​ച്ച​യാ​യി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി അ​വ​ത​രി​പ്പി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി വി​ഷ​യം പ​ഠ​ന സ​മി​തി​യു​ടെ പു​നഃ​പ​രി​ശോ​ധ​ന​ക്കു വി​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

മു​ഹ​റ​ഖ് സൂ​ഖി​ലെ തി​ര​ക്കും പാ​ർ​ക്കി​ങ് സൗ​ക​ര്യ​മി​ല്ലാ​യ്മ​യും ക​ച്ച​വ​ട​ക്കാ​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. പ്ര​ശ്നം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ങ്കി​ലും അ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് മു​നി​സി​പ്പ​ൽ അം​ഗം ഫാ​ദി​ൽ അ​ൽ ഔ​ദ് വി​മ​ർ​ശി​ച്ചു. കേ​വ​ലം താ​ൽ​ക്കാ​ലി​ക​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ന്റെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച്, നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട മാ​റ്റ​ങ്ങ​ൾ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഈ ​വാ​ണി​ജ്യ മേ​ഖ​ല​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി മു​ഹ​റ​ഖ് സൂ​ഖ് ഫ​യ​ൽ ബ​ന്ധ​പ്പെ​ട്ട പ​ഠ​ന സ​മി​തി​ക്ക് കൈ​മാ​റി. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് മു​മ്പ് നി​യ​മ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന പാ​ർ​ല​മെ​ന്റ​റി രീ​തി പി​ന്തു​ട​രാ​നാ​ണ് കൗ​ൺ​സി​ൽ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Parking crisis in Muharraq Souq; Subject referred to committee for further study
Next Story