പരിതോഷ് വി. പാലവിന്റെ പുസ്തകം പുറത്തിറങ്ങി
text_fieldsപരിതോഷ് വി. പാലവ്, പുസ്തകത്തിന്റെ കവർ
മനാമ: ഹെൽത്ത് കെയർ സ്ട്രാറ്റജി രംഗത്തെ പ്രമുഖനായ പരിതോഷ് വി. പാലവ് രചിച്ച "The 20 Laws of Healthcare Marketing: Why Trust, Not Visibility, Determines Sustainable Growth" എന്ന പുസ്തകം പുറത്തിറങ്ങി.
ആരോഗ്യസേവന രംഗത്ത് ഡിമാൻഡിനേക്കാൾ ഉപരി വിശ്വാസത്തിന് മുൻഗണന നൽകണമെന്ന് ഗ്രന്ഥകർത്താവ് ചൂണ്ടിക്കാട്ടുന്നു. ജി.സി.സി രാജ്യങ്ങളിലെ തന്റെ വർഷങ്ങളായുള്ള നേതൃപരിചയത്തിൽ നിന്നും രൂപപ്പെടുത്തിയ 20 അടിസ്ഥാന നിയമങ്ങളാണ് പരിതോഷ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
ആശുപത്രി സി.ഇ.ഒമാർ, ബോർഡ് അംഗങ്ങൾ, സീനിയർ ലീഡർമാർ, ഡോക്ടർമാർ എന്നിവർക്കായി തയാറാക്കിയതാണ് ഗ്രന്ഥം.
ആമസോൺ കിൻഡിലിലും പേപ്പർബാക്ക് എഡിഷനിലും പുസ്തകം ലഭ്യമാണ്. ആരോഗ്യ സ്ഥാപനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ആധികാരികത നിലനിർത്താം എന്നതിനെക്കുറിച്ചുള്ളതാണ് ഈ കൃതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

