പാരിസ് ഒളിമ്പിക്സ്: നീന്തലിൽ ദേശീയ റെക്കോഡ് തിരുത്തി അമാനി അൽ ഒബൈദ്ലി
text_fieldsപാരിസ് ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ നിന്ന്
മനാമ: 2024 ലെ പാരിസ് ഒളിമ്പിക്സിൽ ബഹ്റൈന് മികച്ച തുടക്കം. മെഡൽ നേടാനായില്ലെങ്കിലും ബഹ്റൈന്റെ നീന്തൽ താരം അമാനി അൽ ഒബൈദ്ലി, വനിതകളുടെ 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ ഹീറ്റ്സിൽ ആറാമതെത്തി. ഈയിനത്തിൽ ദേശീയ റെക്കോഡും സ്വന്തം പേരിലുള്ള റെക്കോഡും തിരുത്താൻ അമാനിക്കായി. അത്ലറ്റിക്സ്, ജൂഡോ, നീന്തൽ, ഭാരോദ്വഹനം, ഗുസ്തി എന്നിവയുൾപ്പെടെ അഞ്ച് കായിക ഇനങ്ങളിലായി 14 അത്ലറ്റുകളുടെ ടീമാണ് ബഹ്റൈനെ പ്രതിനിധീകരിക്കുന്നത്.
ലോകചാമ്പ്യനായ വിൻഫ്രെഡ് യാവി, കെമി അദെക്കോയ ഉൾപ്പെടെ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ആഗസ്റ്റ് നാലിനാണ് രാജ്യം ഉറ്റുനോക്കുന്ന വിൻഫ്രെഡ് യാവി ഇറങ്ങുന്ന വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ്. അന്നുതന്നെ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കെമി അദെക്കോയയും ട്രാക്കിലിറങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

