Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാര്‍ലമെൻറ്​...

പാര്‍ലമെൻറ്​ നിലകൊള്ളുന്നത് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം -പ്രധാനമന്ത്രി

text_fields
bookmark_border
പാര്‍ലമെൻറ്​ നിലകൊള്ളുന്നത് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം -പ്രധാനമന്ത്രി
cancel
camera_alt????????????? ????????? ???? ????? ????????? ???? ???? ??????????????????? ??????? ???????? ??????????? ??????????????

മനാമ: ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് പാര്‍ലമെന്‍റ് നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖല ീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റംഗങ്ങളെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമ​െൻറും സര്‍ക്കാരും തമ്മില്‍ ശക്തമായ സഹകരണമാണ് നിലനില്‍ക്കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ മുന്നില്‍ വെച്ചാണ് പ്രസ്തുത സഹകരണമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരി​​െൻറ വാതിലുകള്‍ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ എപ്പോഴും തുറന്ന് കിടക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനും അവക്ക് പരിഹാരം തേടുന്നതിനും സമീപിക്കാവുന്നതാണ്.


ജനങ്ങള്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ അത് ഏറെ ഗുണകരമാകുമെന്നാണ് അനുഭവം തെളിയിക്കുന്നത്. രാജ്യത്തി​​െൻറ വളര്‍ച്ചയും വികസനവും ഉറപ്പാക്കാന്‍ ഒരു മനസ്സോടെ പ്രവര്‍ത്തിക്കേണ്ടതി​​െൻറ അനിവാര്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സമാധാനവും ശാന്തിയും നിലനിര്‍ത്തുകയും അതു വഴി പുരോഗതിയുടെ പാതയില്‍ മുന്നോട്ട് പോകാനും സാധിക്കേണ്ടതുണ്ട്. സുഭിക്ഷതയും സമാധാനവും നിറഞ്ഞ അന്തരീക്ഷമൊരുക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്്. എല്ലാ വിധ വെല്ലുവിളികളെയും സധൈര്യം നേരിടാന്‍ കരുത്താര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളും ചര്‍ച്ചയില്‍ കടന്നു വന്നു. രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്താനും ഒരൊറ്റ കുടുംബം പോലെ ജനങ്ങള്‍ നിലകൊള്ളാനും സാധിക്കേണ്ടതുണ്ട്. രാജ്യത്തി​​െൻറ നിര്‍മാണ പ്രക്രിയയില്‍ എല്ലാവരും അവരവരുടേതായ പങ്ക് വഹിക്കുമ്പോള്‍ മാത്രമേ സുസ്ഥിര വികസനം നേടാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministergulf newsparilmenti
News Summary - parilmenti-prime minister-bahrain-gulf news
Next Story