ചെലവ് താങ്ങാനാകാതെ സാധാരണ രക്ഷിതാക്കൾ
text_fieldsമനാമ: നൃത്ത ഇനങ്ങളിൽ മക്കൾ മത്സരിക്കുേമ്പാൾ ചങ്ക് പിടക്കുന്ന രക്ഷിതാക്കൾ നിരവധി. നൃത്ത ഇനങ്ങൾക്ക് വരുന്ന ഭാരിച്ച ചെലവാണ് സാധാരണ രക്ഷിതാക്കൾക്ക് ഭാരിച്ച ബാധ്യതയാകുന്നത്.
മത്സരത്തിന് നൃത്തം അവതരിപ്പിക്കാൻ 240 ദിനാർ ചെലവായെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. അധ്യാപകർക്ക് 150 ദിനാർ, ഡ്രസ്സിന് 55 ദിനാർ, മേക്കപ്പിന് 10 ദിനാർ, ആഭരണങ്ങൾക്ക് 25ദിനാർ എന്നിങ്ങനെയാണ് ചെലവ് വന്നത്. മുൻവർഷത്തെ െഎറ്റം ആയതുകൊണ്ടാണ് ഇൗ ചെലവിൽ ഒതുങ്ങിയത്.പുതിയ െഎറ്റം ആണെങ്കിൽ 300 ദിനാറോളം വരുമെന്ന് രക്ഷിതാവ് പറഞ്ഞു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ മത്സരിച്ച തെൻറ കുട്ടിക്ക് ഒരു ലക്ഷംരൂപയോളം ചെലവ് വന്നെന്ന് മറ്റൊരു രക്ഷിതാവ് പറഞ്ഞു. മൂന്ന് നൃത്തങ്ങൾ പഠിപ്പിച്ച വകയിൽ ഒാരോന്നിനും 170 ദിനാർ വീതമാണ് നൽകിയത്. മേക്കപ്പിന് 30, ആഭരണത്തിന് 70, തുണിക്കും തുന്നൽ കൂലിക്കും കൂടി 275 ദിനാർ എന്നിങ്ങനെയാണ് ചെലവായത്. ഇതിന് പുറമെയാണ് ദക്ഷിണയും മറ്റ് ചെലവുകളും. ഇത് ശാസ്ത്രീയ നൃത്തത്തിെൻറ മാത്രം കാര്യമല്ല. നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് എന്നിവക്കും ഭാരിച്ച ചെലവാണ്.
രണ്ട് െഎറ്റത്തിൽ മാത്രം പെങ്കടുത്തവർക്ക് ഇൗവർഷം 425 ദിനാറോളം ചെലവ് വന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു. പുതിയ െഎറ്റം പഠിച്ചതിനാൽ, അധ്യാപികയുടെ ഫീസ് 300, മേക്കപ്പ് 20, ഡ്രസ് 75, ആഭരണം 30 എന്നിങ്ങനെയാണ് ചെലവ് വന്നത്.
പല രക്ഷിതാക്കളും ഒാരോ വർഷം കഴിയുന്തോറും ചെലവ് കൂടുന്നതിനെ കുറിച്ച് പരാതിപെടുന്നുണ്ട്.
ഇവിടത്തെ ചെലവ് കാരണം പലരും നാട്ടിൽ അവധിക്ക് പോകുേമ്പാൾ പഠിപ്പിച്ച് സീഡിയുമായാണ് എത്തിയത്. നാട്ടിലാകുേമ്പാൾ 15000 രൂപക്ക് പഠനം പൂർത്തിയാക്കാൻ കഴിയും. വസ്ത്രവും ആഭരണങ്ങളും ഇപ്പോൾ നാട്ടിൽനിന്നാണ് പലരും കൊണ്ടുവരുന്നത്. ഇവിടത്തെ അധ്യാപകർ അമിത ഫീസ് ഇൗടാക്കുന്നതായി പരക്കെ പരാതിയുണ്ട്. മത്സരങ്ങൾക്ക് മാത്രമായി പഠിപ്പിക്കുക എന്നതാണ് പുതിയ രീതി. ഒരുവർഷം സമ്മാനം കിട്ടിയിലെങ്കിൽ അടുത്ത വർഷം പുതിയത് പഠിച്ചാൽ കിട്ടുമെന്ന് പറഞ്ഞ് ക്യാൻവാസിങ് നടക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.
കുട്ടികളുടെ കഴിവ് പ്രോത്സാഹിപ്പിക്കാൻ മതിയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്നും ചില മത്സരങ്ങൾ കഴിഞ്ഞാൽ നൃത്തം അവതരിപ്പിക്കാനുള്ള വേദികൾ ലഭിക്കുന്നില്ലെന്നും രക്ഷിതാക്കൾ പരിഭവം പറയുന്നു. പഠിപ്പിക്കുന്ന അധ്യാകപരോട് ചെലവിെൻറ കാര്യംപറയാൻ പലർക്കും മടിയാണ്. ഇതേക്കുറിച്ച് പരാതി പറഞ്ഞാൽ പരാതി ഉന്നയിക്കുന്ന കുട്ടിയുടെ കാര്യം അവതാളത്തിലാകുമെന്ന അവസ്ഥയാണ്.
ഇടത്തരം വരുമാനമുള്ളവർ കുടുംബമായി താമസിക്കുന്ന സ്ഥലമെന്ന നിലയിൽ, കുട്ടികളുടെ പാേഠ്യതര താൽപര്യങ്ങൾക്ക് വൻതോതിൽ പണം ചെലവഴിക്കേണ്ടി വരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്.ഒരു വശത്ത് കുട്ടിയുടെ താൽപര്യങ്ങളോട് പുറംതിരിയാൻ പറ്റാത്ത അവസ്ഥയും മറുവശത്ത് ഇതിനായി വരുന്ന ചെലവ് താങ്ങാൻ പറ്റാത്ത സ്ഥിതിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.