Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

പഞ്ചവർണ്ണപ്പൊടികൊണ്ട്​ കല്ലാറ്റ്​ മണികണ്​ഠൻ കളമെഴുതി വിസ്​മയം സൃഷ്​ടിച്ചു

text_fields
bookmark_border
പഞ്ചവർണ്ണപ്പൊടികൊണ്ട്​ കല്ലാറ്റ്​ മണികണ്​ഠൻ കളമെഴുതി വിസ്​മയം സൃഷ്​ടിച്ചു
cancel

മനാമ: കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷ​​​െൻറ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇൗസ ടൗൺ ഇന്ത്യൻ സ്​കൂളിൽ കേരളത് തിന്‍റെ അനുഷ്ഠാന കലയായ കളമെഴുത്തും പാട്ടും നടന്നു. ബഹ്റൈനിൽ ആദ്യമായാണ്‌ ഊ കലാരൂപം അരങ്ങേറുന്നത്. പ്രകൃതിദത്തമായ പഞ്ചവർണ്ണപൊടി കൊണ്ട് ആചാരാനുഷ്ഠാന തികവോടെ നടന്ന ചടങ്ങിന്‌ കളമെഴുത്ത്​ കലാകാരനായ കല്ലാറ്റ്​ മണികണ്​ഠനും സംഘവും നേതൃത്വം നല്‍കി. അഞ്ചുതരം വര്‍ണ്ണപ്പൊടികള്‍ കൊണ്ട് ആരാധനാ മൂര്‍ത്തിയുടെ രൂപം നിലത്തുവരയ്ക്കുന്ന അനുഷ്ഠാനകലയാണ് കളമെഴുത്ത്. ചിത്രകലയിൽ നിപുണരായ കലാകാരന്മാര്‍ ഉപകരണങ്ങളൊന്നുമില്ലാതെ കൈ കൊണ്ടാണ് കളമെഴുത്ത് നടന്നത്. 225 ചതുരശ്ര അടി വിസ്​തീര്‍ണമുള്ള കളം ആറ്​ മണിക്കൂര്‍ കൊണ്ടാണ് നാലു പേരടങ്ങിയ കലാകാരന്മാര്‍ വരച്ചു തീര്‍ത്തത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലാരൂപം കേരളത്തിന്‍റെ ചിത്രകലാപാരമ്പര്യത്തിന്‍റെ നിദര്‍ശനമാണെന്നും അവയെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും കെ.എസ്​.സി.എ പ്രസിഡൻറ്​ പമ്പാവാസന്‍ നായര്‍ പറഞ്ഞു. സമകാലിക ജീവിതത്തില്‍ ഇത്തരം അനുഷ്​ഠാനങ്ങള്‍ നടത്തുന്നത് സമൂഹത്തിന്‍റെ നന്മയ്ക്കും നാടിന്‍റെ അഭിവൃദ്ധിക്കും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളമെഴുത്തും പാട്ടിനും സാക്ഷികളാകാൻ നിരവധിപേരാണ്​ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchavarna pakittBahrain News
News Summary - panchavarna pakitt-bahrain-bahrain news
Next Story