പാണാറത്ത് കുഞ്ഞമ്മദ് അനുസ്മരണ സംഗമം
text_fieldsമനാമ കെ.എം.സി.സി ഇ. അഹമ്മദ് സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പാണാറത്ത് കുഞ്ഞമ്മദ് അനുസ്മരണ സംഗമം കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്യുന്നു
മനാമ: വടകര താലൂക്കിലും പരിസര പ്രദേശങ്ങളിലും മുസ്ലിം ലീഗിനെ വളർത്തുന്നതിൽ നിസ്തുല പങ്കുവഹിച്ച നേതാവായിരുന്നു മുൻ എം.എൽ.എ കൂടിയായ പാണാറത്ത് കുഞ്ഞമ്മദെന്ന് കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി പറഞ്ഞു.
മനാമ കെ.എം.സി.സി ഇ. അഹമ്മദ് സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പാണാറത്ത് കുഞ്ഞമ്മദ് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.
കെ.പി. മുസ്തഫ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, എ.പി. ഫൈസൽ, ഒ.കെ. കാസിം, അഷ്റഫ് അഴിയൂർ, ഇസ്ഹാഖ് വില്യാപ്പള്ളി, ഹമീദ് അയനിക്കാട്, മുജീബ് റഹ്മാൻ എടച്ചേരി, കെ.കെ. സുബൈർ എന്നിവർ സംസാരിച്ചു.
സുഹൈൽ മേലടി, അഷ്റഫ് തോടന്നൂർ, അഷ്റഫ് നരിക്കോടൻ, മുനീർ ഒഞ്ചിയം എന്നിവർ സന്നിഹിതരായിരുന്നു.

