പാൻ ബഹ്റൈൻ 19ാം വാർഷികവും അവാർഡ് ദാന ചടങ്ങും ഇന്ന്
text_fieldsപാൻ ബഹ്റൈൻ പ്രതിനിധികൾ വാർത്താസമ്മേളനത്തിനിടെ
മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) പത്തൊമ്പതാമത് വാർഷികവും അവാർഡ് ദാന ചടങ്ങും ഇന്ന്. വൈകീട്ട് ഏഴിന് ടുബ്ലിയിലുള്ള മർമ്മരിസ് ഹാളിലാണ് പരിപാടി. ഇന്ത്യയുടെ പ്രമുഖ നയതന്ത്രജ്ഞനും വിവിധ രാജ്യങ്ങളിൽ അംബാസഡറും ആയിരുന്ന ടി.പി ശ്രീനിവാസൻ മുഖ്യാതിഥിയായി പങ്കെടുക്കും. സുപ്രീം കോർട്ടിലെ അഡ്വക്കേറ്റ് റെക്കോർഡ് അഡ്വ. ദീപ ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ നാനാ തുറകളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടന എല്ലാവർഷവും നൽകി വരാറുള്ള പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് അങ്കമാലിയിൽ നിന്നുള്ള ഹിമാൻ റോബോപാർക്ക് ഉടമസ്ഥൻ ജോസ്. കെ.ടിക്ക് സമ്മാനിക്കും. മൂക്കന്നൂർ ജോഷ്മാൾ ഉടമ ഔസേപ്പച്ചൻ തെക്കേടത്തിന് പാൻ ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിക്കും.
25 വർഷം പൂർത്തിയാക്കിയ സംഘടനയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കും. പരിപാടിയിൽ വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ പാൻ ബഹ്റൈൻ പ്രസിഡന്റ് പോളി പറമ്പി, സെക്രട്ടറി ഡേവിസ് മഞ്ഞളി, കമ്മിറ്റി അംഗം റൈസൺ വർഗീസ്, കോർ ഗ്രൂപ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രോഗ്രാം കൺവീനർ ഡോളി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

