Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാൻ ബഹ്റൈൻ 'പൊന്നോണം' ഇന്ന്

text_fields
bookmark_border
പാൻ ബഹ്റൈൻ പൊന്നോണം ഇന്ന്
cancel
camera_alt

പാൻ ബഹ്റൈൻ പുതിയ ഭാരവാഹികൾ 

മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശേരിയുടെ (പാൻ ബഹ്റൈൻ) ഓണാഘോഷവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും വ്യാഴാഴ്ച വൈകുന്നേരം 7.30ന് ബി.എം.സി ഓഡിറ്റോറിയത്തിൽ നടക്കും. ബി.എം.സി സംഘടിപ്പിക്കുന്ന 'ശ്രാവണ മഹോത്സവം 2022' എന്ന പരിപാടിയുമായി സഹകരിച്ചാണ് ഓണാഘോഷം നടത്തുന്നത്.

ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻിൽ നടന്ന വാർഷിക പൊതുയോഗത്തിൽവെച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഡെന്നി മഞ്ഞളി, സെക്രട്ടറി ഡോളി ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനവും നടക്കുമെന്ന് കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഡോ. ജോൺ പനക്കൽ, ഡോ. പി.വി ചെറിയാൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. വടംവലി, തിരുവാതിര, നൃത്തനൃത്യങ്ങൾ, നാടൻ പാട്ട്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ ഡേവിസ് മഞ്ഞളി, വൈസ് പ്രസിഡൻറ് റൈസൺ വർഗീസ് എന്നിവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pan Bahrain 'Ponnonam' today
Next Story